ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ ഇനി പെൺകുട്ടികൾക്കും കഥകളി വേഷം
പഠിക്കൻ അവസരം. കഥകളി വേഷം വടക്കൻ, തെക്കൻ വിഭാഗങ്ങളിൽ പെൺകുട്ടികൾക്ക് അപേക്ഷിക്കാമെന്ന് കലാമണ്ഡലം അറിയിച്ചു. ഔപചാരിക വിദ്യാഭ്യാസരീതിയിൽ ഇത് ആദ്യമായാണ് പെൺകുട്ടികൾക്ക് കഥകളിയിൽ പ്രവേശനം നൽകുന്നത്. കേരള കലാമണ്ഡലം ആർട്ട് ഹൈസ്കൂളിലെ എട്ടാം ക്ലാസിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രവേശനത്തിനുള്ള
അഭിമുഖ പരീക്ഷ ഒക്ടോബർ 22ന് രാവിലെ 10ന്മ കണ്ഡലം ആർട്ട് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. സാക്ഷ്യപത്രങ്ങളുടെ പകർപ്പ്സഹിതം രജിസ്ട്രാർ, കേരള കലാ
മണ്ഡലം കല്പിത സർവകലാശാല,
വള്ളത്തോൾ നഗർ, ചെറുതുരു
ത്തി, തൃശൂർ 679 531 എന്ന വിലാസ
ത്തിൽ അയക്കണം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04884 262418
http://kalamandalam.ac.in സന്ദർശിക്കുക.
