തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കേരളയുടെ അഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ കോളേജുകൾ കേന്ദ്രീകരിച്ച് 15 മുതൽ 17 വരെ കരിയർ ഗൈഡൻസ് പരിപാടി നടത്തും. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ അധ്യാപകർ , ഉദ്യോഗാർത്ഥികൾക്ക് കരിയർ ഗൈഡൻസ് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ നൽകും. സെമിനാറുകളും ചർച്ചകളും നടക്കും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, കൊല്ലം ബേബി ജോൺ മെമ്മോറിയൽ ഗവ: കോളേജ്, എലന്തൂർ ഗവ: ആർട്‌സ്&സയൻസ് കോളേജ്, അമ്പലപ്പുഴ ഗവ: കോളേജ്, കോട്ടയം ഗവ: കോളേജ്, കട്ടപ്പന ഗവ: കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തൃശൂർ ശ്രീ സി.അച്ചുതമേനോൻ ഗവ: കോളേജ്, പാലക്കാട് ഗവ: വിക്‌ടോറിയ കോളേജ്, മലപ്പുറം ഗവ: കോളേജ്, കോഴിക്കോട് ഗവ: ആർട്‌സ്&സയൻസ് കോളേജ്, വയനാട് എൻ.എം.എസ്.എം. ഗവ: കോളേജ്, തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജ്, കാസർഗോഡ് ഗവ: കോളേജ് എന്നിവിടങ്ങളിൽ കരിയർ ഗൈഡൻസ് പരിപാടി നടക്കും.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...







