പ്രധാന വാർത്തകൾ
കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ, ​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണൽ നിയമനംരാജ്യത്ത് 22 വ്യാജ സർവകലാശാലകൾ: പട്ടിക പുറത്തുവിട്ട് യുജിസിസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ നാളെമുതൽ: വിശദ വിവരങ്ങൾ ഇതാവിവാഹ ധനസഹായത്തിന് മംഗല്യ സമുന്നതി പദ്ധതി: അപേക്ഷ നവംബർ ഒന്നുമുതൽഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ്: സ്‌പോട്ട് അലോട്ട്‌മെന്റ് നാളെവരുന്നു..സ്കൂൾ വിദ്യാർഥികൾക്ക് ഇക്കോസെൻസ് സ്‌കോളർഷിപ്പ്: ഉദ്ഘാടനം നാളെന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സ്: ഈവനിങ് ബാച്ച് പ്രവേശനംകിരീടംചൂടി തിരുവനന്തപുരം: 117.5 പവൻ സ്വർണക്കപ്പ് ഏറ്റുവാങ്ങികേരളത്തിന്റെ ഗവര്‍ണറാവാൻ കഴിഞ്ഞതിൽ സന്തോഷം; കായികമേള സംഘാടനത്തിന് അഭിനന്ദനവുമായി ഗവര്‍ണര്‍സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം

സ്‌കൂൾ തുറക്കുമ്പോൾ മുന്നൊരുക്കം: വെബിനാർ സീരീസ് 15മുതൽ

Oct 13, 2021 at 11:24 am

Follow us on

തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സ്‌കൂളുകൾ തുറക്കുമ്പോൾ വിദ്യാർത്ഥികളുടെ \’കളമൊരുക്കവും മനമൊരുക്കവും\’ ലക്ഷ്യമാക്കി വെബിനാർ സീരീസ് സംഘടിപ്പിക്കുന്നു. \’ഗെറ്റ് സെറ്റ്\’ എന്ന പേരിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിലാണ് 100 സെഷനുകളിലായി വെബിനാർ സംഘടിപ്പിക്കുന്നത്.

\"\"


14 ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 100 വി.എച്ച്.എസ്.എസ്, എൻ.എസ്.എസ് യൂണിറ്റുകളാണ് ഒക്ടോബർ 15 മുതൽ 31 വരെ പ്രാക്ടീസ് വെബിനാർ സീരീസിനു സംഘാടകരാകുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു പ്രാരംഭ സെഷൻ നയിക്കും. സംസ്ഥാന ദേശീയ തലങ്ങളിലെ വിഷയ വിദഗ്ധർ റിസോഴ്‌സ് പേഴ്‌സൺമാരായി നേതൃത്വം നൽകും. വെബിനാർ സീരീസിൽ പരമാവധി വിദ്യാർത്ഥികൾക്ക് ഓൺലൈനായി പങ്കെടുക്കുവാൻ അവസരം ലഭ്യമാക്കും.
വെബിനാർ സീരിസിന്റെ സ്റ്റേറ്റ് പോസ്റ്റർ പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരത്ത് ഇന്നലെ പുറത്തിറക്കി.

\"\"

Follow us on

Related News