editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഈ വർഷം കൂടുതൽ സ്കൂളുകൾ ആധുനികവൽക്കരിക്കും: വി.ശിവൻകുട്ടി10,12 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്കണ്ണൂർ സർവകലാശാല വാർത്തകൾ: എം.എസ്.സി പ്രവേശനം, അസൈൻമെന്റ് തീയതി നീട്ടി, ഹാൾടിക്കറ്റ്നോൺ ലീനിയർ എഡിറ്റിങ്, വീഡിയോഗ്രഫി, ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിങ്: സി-ഡിറ്റിൽ വിവിധ കോഴ്സുകൾമീഡിയ അക്കാദമിയിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ ജൂൺ 17വരെപത്താം ക്ലാസുകാർക്ക് പ്രിന്റിങ് ടെക്നോളജി കോഴ്സുകൾആരോഗ്യ സർവകലാശാല വാർത്തകൾ: ബി.ഡി.എസ് പരീക്ഷാ രജിസ്ട്രേഷൻ, ബി.എസ്.സി എംഎൽടി പരീക്ഷ, ബിഫാം ടൈം ടേബിൾ, ബി.എസ്.സി ഡയാലിസിസ് ടൈം ടേബിൾകാലിക്കറ്റിൽ പിഎച്ച്ഡി ഒഴിവ്,ലക്ചറര്‍-പ്രൊജക്ട് അസിസ്റ്റന്റ് നിയമനം, പരീക്ഷ, പരീക്ഷാഫലംകാലിക്കറ്റ് സർവകലാശാല പരീക്ഷാ കലണ്ടര്‍ പുറത്തിറക്കി:
14555 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം
എംജി സർവകലാശാല ജൂണിൽ നടത്തുന്ന പ്രാക്ടിക്കൽ പരീക്ഷകൾ

എം.എസ്.സി കംപ്യൂട്ടേഷണൽ ബയോളജി പ്രവേശനം, പരീക്ഷ മാറ്റം: കണ്ണൂർ സർവകലാശാല വാർത്തകൾ

Published on : October 13 - 2021 | 4:26 pm

കണ്ണൂർ: സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ ഒന്നാം വർഷ എം.എസ്.സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ സീറ്റുകൾ ഒഴിവുണ്ട്. ലൈഫ് സയൻസ് വിഷയങ്ങൾ / കെമിസ്ട്രി / ഫിസിക്സ് / കമ്പ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് എന്നിവയിൽ ബിരുദമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ ഫോം കണ്ണൂർ സർവ്വകലാശാലയുടെ അഡ്മിഷൻ വെബ്‌സൈറ്റിൽ (https://admission.kannuruniversity.ac.in/) DEPT PG മെനുവിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോം, വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, രജിസ്‌ട്രേഷൻ ഫീസ് (Rs 100/- for SC/ST, Rs 420/- for others) സർവകലാശാലയിൽ അടച്ചിട്ടുളള ചലാന്റെ പകർപ്പ് എന്നിവ സഹിതം നേരിട്ടോ തപാൽ വഴിയോ 26/10/2021നു വൈകുനേരം 5 മണിക്ക് മുൻപായി കോഴ്സ് കോ-ഓർഡിനേറ്റർക്ക് സമർപ്പിക്കേണ്ടതാണ്. യോഗ്യതാപരീക്ഷയിലെ ഭാഷാഇതര വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. പൂർണമായും പൂരിപ്പിക്കാത്ത അപേക്ഷകൾ യാതൊരുവിധ മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. അപേക്ഷകൾ അയക്കേണ്ട മേൽവിലാസം The Course Coordinator, Department of Biotechnology and Microbiology, Dr. Janaki Ammal Campus, Kannur University, Palayad – 670661, Kannur, Kerala. കൂടുതൽ വിവരങ്ങൾക്ക് 9110468045എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പരീക്ഷ പുനഃക്രമീകരിച്ചു

ഒക്ടോബർ 21ന് ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 പരീക്ഷകൾ 02.11.2021 ന് ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

പ്രായോഗിക പരീക്ഷ

ഏഴാം സെമസ്റ്റർ ബി. ടെക്. കംപ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് (സപ്ലിമെന്ററി – 2007 അഡ്മിഷൻ മുതൽ – പാർട്ട് ടൈം ഉൾപ്പടെ) നവംബർ 2019 പ്രായോഗിക പരീക്ഷകൾ 25.10.2021, 26.10.2021 തീയതികളിൽ വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടക്കും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്

0 Comments

Related News