തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ പഠനം നിലച്ച ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അവരുടെ പഠനം വിദൂര വിദ്യാഭ്യാസ സംവിധാനം മുഖേന തുടരുന്നതിനായി \’വർണം പദ്ധതി\’ പ്രകാരം സാമൂഹിക നീതി വകുപ്പ് സാമ്പത്തിക സഹായം ലഭ്യമാക്കും. കോഴ്സ് രജിസ്ട്രേഷൻ മുതൽ പരീക്ഷാ ഫീസ് വരെയുള്ള എല്ലാ ചെലവുകൾക്കുമായി പ്രതിവർഷം 24,000 രൂപവരെ ധനസഹായമായി ലഭിക്കും. ഡിഗ്രി, പിജി കോഴ്സുകൾക്ക് പഠിക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അപേക്ഷിക്കാം. അപേക്ഷഫോറം സാമൂഹികനീതി വകുപ്പിന്റെ http://sjd.kerala.gov.in എന്ന സൈറ്റിൽ ലഭ്യമാണ്. ആവശ്യമായ രേഖകൾ സഹിതം അപേക്ഷ അതത് ജില്ലാ സാമൂഹികനീതി ഓഫീസുകളിൽ സമർപ്പിക്കണം
വിദ്യാർത്ഥികൾക്ക് മാസംതോറും സാമ്പത്തിക സഹായം: ‘കണക്ട് ടു വര്‍ക്ക്’ പദ്ധതിക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: മിടുക്കരായ വിദ്യാർത്ഥികൾക്ക് മാസംതോറും 1000 രൂപ സാമ്പത്തിക സഹായം നല്കുന്ന...







