വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

ട്രാൻസ്ജെൻഡർ വിഭാഗത്തിന് വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് സാമ്പത്തിക സഹായം

Published on : October 05 - 2021 | 4:33 am

തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ പഠനം നിലച്ച ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അവരുടെ പഠനം വിദൂര വിദ്യാഭ്യാസ സംവിധാനം മുഖേന തുടരുന്നതിനായി ‘വർണം പദ്ധതി’ പ്രകാരം സാമൂഹിക നീതി വകുപ്പ് സാമ്പത്തിക സഹായം ലഭ്യമാക്കും. കോഴ്സ് രജിസ്ട്രേഷൻ മുതൽ പരീക്ഷാ ഫീസ് വരെയുള്ള എല്ലാ ചെലവുകൾക്കുമായി പ്രതിവർഷം 24,000 രൂപവരെ ധനസഹായമായി ലഭിക്കും. ഡിഗ്രി, പിജി കോഴ്സുകൾക്ക് പഠിക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അപേക്ഷിക്കാം. അപേക്ഷഫോറം സാമൂഹികനീതി വകുപ്പിന്റെ http://sjd.kerala.gov.in എന്ന സൈറ്റിൽ ലഭ്യമാണ്. ആവശ്യമായ രേഖകൾ സഹിതം അപേക്ഷ അതത് ജില്ലാ സാമൂഹികനീതി ഓഫീസുകളിൽ സമർപ്പിക്കണം

0 Comments

Related NewsRelated News