തിരുവനന്തപുരം: നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിലെ ഒഴിവുള്ള ലാറ്ററൽ എൻട്രി സീറ്റിലേക്കുള്ള പ്രവേശനത്തിനായി ഈ മാസം 7ന് നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ വച്ച് സ്‌പോട്ട് അഡ്മിഷൻ നടത്തും. തിരുവനന്തപുരം ജില്ലാ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ അപേക്ഷകരും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (SSLC, PLUS 2/ VHSE, TC, CONDUCT, CASTE, INCOME etc.) നിർദ്ദേശിച്ചിരിക്കുന്ന ഫീസ് എന്നിവ സഹിതം രാവിലെ 9 ന് സ്ഥാപനത്തിൽ ഹാജരാകണം.
പ്രവേശനം ലഭിക്കുന്നവരിൽ നിന്ന് പ്രവേശന സമയത്ത് ഫീസ് 13,780 രൂപ എ.റ്റി.എം കാർഡ്/ ഡെബിറ്റ് കാർഡ് മുഖേനയും 2,500 രൂപ ക്യാഷ് ആയും ആണ് സ്വീകരിക്കുക. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് ഫീസ് ഇളവ് അനുവദിച്ചിട്ടുണ്ട്. അപേക്ഷകർ അഡ്മിഷനായി വരുമ്പോൾ കോവിഡ്-19 മാനദണ്ഡങ്ങൾ കൃത്യമായും പാലിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ http://gptcnta.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനം
- ശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്
- കെ-ടെറ്റ് യോഗ്യത: ശമ്പള സ്കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകും
- നിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടി
- അധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കും








