പ്രധാന വാർത്തകൾ
2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം അവധി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശംപരീക്ഷാ സമ്മർദവും പരീക്ഷാ പേടിയും കുറയ്ക്കുന്നതിനുള്ള “പരീക്ഷ പേ ചർച്ച” ജനുവരിയിൽ: 11വരെ രജിസ്റ്റർ ചെയ്യാംഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 15ന്മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം: താത്ക്കാലിക അലോട്ട്മെന്റ്സാങ്കേതികവിദ്യാ രംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരംബീ-കീപ്പിങ് കോഴ്സ്: അപേക്ഷ 20വരെവിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നിർമിച്ച് വില്പന നടത്തുന്ന സംഘം മലപ്പുറത്ത് പോലീസ് പിടിയിൽഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നുകൾ ഇതാഎസ്എസ്എൽസി പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനം: തീയതി ദീർഘിപ്പിച്ചു

കാലിക്കറ്റ് ബിരുദപ്രവേശനം: സീറ്റ് ഒഴിവുള്ള കോളേജുകളിൽ അവസരം

Oct 3, 2021 at 6:54 pm

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിൽ 2021-22 അധ്യയനവര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ടുമെന്റിന് ശേഷമുള്ള ഒഴിവുകളിൽ പ്രവേശനം നേടാൻ അവസരം. ഒഴിവുകൾ നികത്തുന്നതിന് അതത് കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക് പട്ടിക കോളേജുകള്‍ക്ക് നല്‍കും. നിലവില്‍ അപേക്ഷ പൂര്‍ത്തീകരിച്ച് ഇതുവരെ അലോട്ടുമെന്റ് ലഭിക്കാത്തവരെയും പ്രവേശനം നേടി, ഹയര്‍ ഓപ്ഷനുകള്‍ നിലനില്‍ക്കുന്നവരെയുമാണ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തുക. രണ്ടാം അലോട്ടുമെന്റ് ലഭിച്ച് പ്രവേശനം നേടാത്തവരില്‍ എഡിറ്റിംഗ് സൗകര്യം ഉപയോഗിക്കുന്നവരെയും ഇതിലേക്ക് പരിഗണിക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് മുമ്പ് കൂട്ടിച്ചേര്‍ക്കലുകള്‍ക്കും തിരുത്തലുകള്‍ക്കും ഒക്ടോബര്‍ നാല് മുതല്‍ അഞ്ചിന് അഞ്ചു മണിവരെ സമയമുണ്ടാകും.
രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, മെയില്‍ ഐ.ഡി. എന്നിവയൊഴികെ എല്ലാ വിധതിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും ചെയ്യാം.

തിരുത്തലിന് സ്റ്റുഡന്റ് ലോഗിനിലെ എഡിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് നേരത്തെ ക്യാപ് ഐഡിയോടൊപ്പം ലഭിച്ച സെക്യൂരിറ്റി കീ എന്റര്‍ ചെയ്യണം. മൂന്നാം അലോട്ടുമെന്റിന് ശേഷവും കോളേജുകളില്‍ നിലനില്‍ക്കുന്ന ഒഴിവുകള്‍ സര്‍വകലാശാലാ പ്രവേശനവിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. (http://admission.uoc.ac.in) വിദ്യാര്‍ഥികള്‍ക്ക് ആവശ്യാനുസരണം കോളേജ് ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാം. തിരുത്തലിന് ശേഷം അപേക്ഷ ഫൈനല്‍ സബ്മിറ്റ് നടത്തി പ്രിന്റൗട്ട് സൂക്ഷിക്കണം. 

Follow us on

Related News