വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പരീക്ഷഫലം, സ്‌പോട് അഡ്മിഷൻ, സീറ്റൊഴിവ്: ഇന്നത്തെ 11 എംജി വാർത്തകൾബിരുദ പരീക്ഷകൾ നടത്തി കാലതാമസമില്ലാതെ ഫലങ്ങൾ പ്രഖ്യാപിക്കാൻ ഒരുങ്ങി കാലിക്കറ്റ് സർവകലാശാലകോച്ച് നിയമനം, പരീക്ഷാവിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസ്കൂളുകൾക്ക് ആശ്വസിക്കാം: ബോണ്ട് സർവീസ് നിരക്കുകൾ വെട്ടിക്കുറച്ചുNEET-UG ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ എൻടിഎക്ക് സുപ്രീംകോടതിയുടെ നിർദേശംലാബ് ടെക്നീഷ്യൻ, പാസ് കൗണ്ടർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിങ് സ്റ്റാഫ്തണ്ണീർത്തട അതോറിറ്റിയിൽ വിവിധ തസ്തികകളിൽ നിയമനംപാർലമെന്ററി പ്രാക്ടീസ് സ്റ്റഡീസ് പരീക്ഷ നവംബർ 13ന്യൂണിവേഴ്സിറ്റി കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനംവിദ്യാർത്ഥികളുടെ വക ഹാന്റ് വാഷ്: അഭിനന്ദനവുമായി മന്ത്രി
[wpseo_breadcrumb]

പരീക്ഷാഫലങ്ങൾ, പുതുക്കിയ പരീക്ഷാ തിയതികൾ: ഇന്നത്തെ എംജി വാർത്തകൾ

Published on : October 01 - 2021 | 5:16 pm

കോട്ടയം: ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സ്കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്പോർട്സ് സയൻസസ് നടത്തിയ മൂന്നാം സെമസ്റ്റർ എം.പി.ഇ.എസ്. (സി.എസ്.എസ്., 2019-2021 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഇക്കഴിഞ്ഞ ജനുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് (എം.എച്ച്.ആർ.എം. – പുതിയ സ്കീം – 2019 അഡ്മിഷൻ – റഗുലർ/ 2018 അഡ്മിഷൻ – സപ്ലിമെന്ററി, 2016, 2017 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 16 വരെ അപേക്ഷിക്കാം.

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് – സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഒക്ടോബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

പുതുക്കിയ പരീക്ഷാതീയതി

ഒക്ടോബർ അഞ്ചിന് നടത്താനിരുന്നതും മാറ്റിവച്ചതുമായ ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. (2020 അഡ്മിഷൻ റഗുലർ/2019, 2018, 2017 അഡ്മിഷൻ റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ ബി.എസ് സി. സൈബർ ഫോറൻസിക് (2020 അഡ്മിഷൻ – റഗുലർ/2019 അഡ്മിഷൻ – റീഅപ്പിയറൻസ് മാത്രം) ബിരുദ പരീക്ഷകൾ ഒക്ടോബർ 29ന് നടക്കും. മറ്റ് പരീക്ഷകളുടെ തീയതി, സമയം എന്നിവയ്ക്ക് മാറ്റമില്ല.

പരീക്ഷ 26ന്

അഫിലിയേറ്റഡ് കോളജുകളിൽ ഇക്കഴിഞ്ഞ ജനുവരി 29ന് നടത്താൻ നിശ്ചയിച്ചിരുന്നതും റദ്ദാക്കിയതുമായ അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ. (ക്രിമിനോളജി) എൽ.എൽ.ബി. (ഓണേഴ്സ്) ബി.എ. എൽ.എൽ.ബി. (ഓണേഴ്സ്)/ ബി.കോം. എൽ.എൽ.ബി. (ഓണേഴ്സ്)/ ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ്) (2017 അഡ്മിഷൻ റഗുലർ/2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) – ‘എഫ്.എൽ.-13 കോൺസ്റ്റിറ്റ്യൂഷണൽ ലോ 1’ എന്ന പേപ്പറിന്റെ പരീക്ഷ ഒക്ടോബർ 26ന് രാവിലെ 9.30 മുതൽ 12.30 വരെ നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

0 Comments

Related News