വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

ഗവ.ഫൈൻ ആർട്‌സ് കോളജുകളിൽ ബി.എഫ്.എ: ഒക്ടോബർ 7വരെ സമയം

Published on : October 01 - 2021 | 12:54 pm

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ ബി.എഫ്.എ. ഡിഗ്രി കോഴ്‌സിലേക്ക് പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. തിരുവനന്തപുരം, മാവേലിക്കര, ത്യശൂർ കോളേജുകളിലാണ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടത്. അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്‌ടോബർ ഏഴ് വരെ ദീർഘിപ്പിച്ചിട്ടുണ്ട്. പ്രവേശന പ്രോസ്‌പെക്ടസും, ഓൺലൈനായി അപേക്ഷകൾ അയയ്ക്കുന്നതിനുളള മാർഗനിർദ്ദേശങ്ങളും http://admissions.dtekerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. പൊതുവിഭാഗത്തിലുളള അപേക്ഷകർക്ക് അപേക്ഷാഫീസ് 300 രൂപയും, പട്ടികജാതി പട്ടികവർഗക്കാരായ അപേക്ഷകർക്ക് അപേക്ഷാഫീസ് 150 രൂപയുമാണ്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം നടത്തുന്നത്. വിശദവിവരങ്ങൾ മുകളിൽ പറയുന്ന വെബ്‌സൈറ്റിലും 0471-2561313 എന്ന ഫോൺ നമ്പരിലും ലഭിക്കും.

0 Comments

Related NewsRelated News