വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

നെറ്റ് പരീക്ഷാ തിയതിയിൽ മാറ്റം: 17ന് ആരംഭിക്കും

Published on : October 01 - 2021 | 9:03 pm


ന്യൂഡൽഹി: കോളജ് അധ്യാപകരുടെ അടിസ്ഥാന യോഗ്യതാ പരീക്ഷയായ ‘നെറ്റ്’ (National Eligibility Test) പരീക്ഷ തിയതിയിൽ മാറ്റം. ഒക്ടോബർ 6 മുതൽ 8 വരെയും 17മുതൽ 18വരെയും നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ ഒക്ടോബർ 17 മുതൽ 25 വരെ തിയതികളിൽ നടക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ഡിസംബർ 2020- ജൂൺ 2021 നെറ്റ് പരീക്ഷകളാണ് കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഒക്ടോബർ മാസത്തേക്ക് നീണ്ടത്. ഒക്ടോബർ 6മുതൽ 18വരെ മറ്റു പരീക്ഷകൾ ഉള്ളതിനാലാണ് നെറ്റ് പരീക്ഷാ തീയതിയിൽ മാറ്റം വരുത്തിയത്.

0 Comments

Related NewsRelated News