പ്രധാന വാർത്തകൾ
ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  

പി.എസ്.സി. വകുപ്പുതല പരീക്ഷകളിൽ മാറ്റം: പുതിയ തീയതിയും സമയവും

Oct 1, 2021 at 11:56 pm

Follow us on

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മീഷന്റെ 3വകുപ്പുതല പരീക്ഷകൾ ഈ മാസം 9,13 തീയതികളിൽ നടക്കും. സെപ്റ്റംബർ 27നും ഈ മാസം 8, 11 തീയതികളിലും നടത്താനിരുന്ന പരീക്ഷകളിലാണ് മാറ്റം. പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാർക്കും ബാധകമാകുന്ന അക്കൗണ്ട് ടെസ്റ്റ്‌ (ഹയർ) പാർട്ട് 2
പേപ്പർ 1 പരീക്ഷയും കെഎസ്ഇബി ജീവനക്കാർക്കും കൂടി ബാധകമാകുന്ന അക്കൗണ്ട് ടെസ് (ഹയർ) പാർട്ട് 2 – പേപ്പർ 1പരീക്ഷയും ഈ മാസം 13 ന് ഉച്ചയ്ക്ക് 2 മുതൽ 3.30 വരെ നടക്കും. അക്കൗണ്ട്
ടെസ്റ്റ് ഫോർ എക്സിക്യൂട്ടീവ് ഓഫിസേഴ്സ് – പേപ്പർ 1, 2 പരീക്ഷകൾ ഈമാസം 9ന് നടക്കും. പേപ്പർ ഒന്നും രണ്ടും പരീക്ഷകൾ
2സെഷനുകളിലായി രാവിലെ 10മുതൽ 11.30 വരെയും ഉച്ചയ്ക്ക് 2മുതൽ വൈകുന്നേരം 4 വരെയുമാണ് നടക്കുക. പുതുക്കിയ അഡ്മിഷൻ ടിക്കറ്റ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. ഉദ്യോഗാർത്ഥികൾ പരീക്ഷാ സമയത്തിന് അരമണിക്കൂർ മുൻപ് സെന്ററുകളിൽ ഹാജരാകണം. ഈ മാസം 8, 11 തീയതികളിൽ നടത്തുന്ന മറ്റു വകുപ്പുതല പരീക്ഷകൾക്ക് മാറ്റമില്ലെന്നും പി എസ് സി അറിയിച്ചു.

\"\"

Follow us on

Related News