തിരുവനന്തപുരം: സ്കൂളുകളും കോളജുകളും തുറക്കുന്ന സാഹചര്യത്തിൽ പാസഞ്ചർ ട്രെയിനുകളിൽ ചിലത് അടുത്തയാഴ്ച്ച മുതൽ ഓടിത്തുടങ്ങും. സംസ്ഥാന റെയിൽ മന്ത്രി വി.അബ്ദുറഹിമാനാണ് ട്രെയിനുകൾ പുനരാ രംഭിക്കുന്ന കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം റെയിൽവെയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംബന്ധിച്ച് സതേൺ റെയിൽവെ മാനേജരുമായി മന്ത്രി ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 06639 പുനലൂർ-തിരുവനന്തപുരം, ഒക്‌ടോബർ ആറിനും 06640 തിരുവനന്തപുരം-പുനലൂർ ഒക്‌ടോബർ ഏഴിനും ഓടിത്തുടങ്ങും. 06431 കോട്ടയം-കൊല്ലം, 06425 കൊല്ലം-തിരുവനന്തപുരം, 06435 തിരുവനന്തപുരം-നാഗർകോവിൽ എന്നീ ട്രെയിനുകൾ ഒക്‌ടോബർ എട്ടിനും ഓടിത്തുടങ്ങും. ഈ തീവണ്ടികളിൽ സീസൺ ടിക്കറ്റ്, കൗണ്ടർ ടിക്കറ്റ് എന്നിവ ആരംഭിക്കുകയും ജനറൽ കമ്പാർട്‌മെന്റിൽ സീസൺ ടിക്കറ്റ് എടുത്തവർക്ക് യാത്ര അനുവദിക്കുകയും ചെയ്യും. ഈ ട്രെയിനുകൾ എല്ലാം സ്‌പെഷ്യൽ ട്രെയിനുകളായാണ് ഓടുകയെന്നും റെയിൽവെ അറിയിച്ചതായി മന്ത്രി പറഞ്ഞു. സ്കൂളുകളും കോളജുകളും തുറക്കുന്ന സാഹചര്യത്തിൽ പാസഞ്ചർ ട്രെയിൻ സർവീസ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സൗകര്യപ്രദമാകും.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...