വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം: പരിഹാരമാര്‍ഗങ്ങള്‍ പ്രഖ്യാപിച്ചുസംസ്ഥാനത്ത് കോളേജുകൾ നാളെമുതൽ: മുഴുവൻ ക്ലാസുകളിലും പഠനംനവംബർ ഒന്നിന് സ്കൂൾതല പ്രവേശനോത്സവം: സ്കൂൾ കവാടത്തിൽ സ്വീകരിക്കണംസ്കൂളിലെ ക്രമീകരണങ്ങൾ 27ന് പൂർത്തിയാക്കണം: മന്ത്രി വി.ശിവൻകുട്ടികാലിക്കറ്റ് സർവകലാശാലയുടെ വിവിധ പരീക്ഷകളിൽ മാറ്റം: പുതിയ തീയതി ഉടൻകേരള വെറ്ററിനറി സര്‍വകലാശാലയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്ബിഎഡ് പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ്നവംബർ ഒന്നുമുതൽ ഉച്ചഭക്ഷണ വിതരണം ആരംഭിക്കും: നിർദ്ദേശങ്ങൾ പാലിക്കണംസ്‌പെഷ്യൽ സ്‌കൂൾ അധ്യാപക പരിശീലന കോഴ്‌സ്ഒ.ബി.സി. വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് നീട്ടി
[wpseo_breadcrumb]

എംജി ബിരുദ പ്രവേശനം: സ്പെഷ്യൽ അലോട്ട്മെന്റ്

Published on : September 30 - 2021 | 5:34 pm

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ബിരുദ പ്രവേശനത്തിന് പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒന്നാം പ്രത്യേക അലോട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി അടച്ച് ഒക്ടോബർ നാലിന് വൈകീട്ട് നാലിനകം അലോട്മെന്റ് ലഭിച്ച കോളജിൽ ഹാജരായി പ്രവേശനം നേടണം. അലോട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട്, യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം വേണം കോളജുകളിൽ പ്രവേശനത്തിനായി എത്താൻ.
നിശ്ചിത സമയത്തിനകം ഫീസടയ്ക്കാത്തവരുടേയും ഫീസടച്ചശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്മെന്റ് റദ്ദാക്കും. പട്ടികജാതി/പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒന്നാം പ്രത്യേക അലോട്മെന്റിൽ പ്രവേശനത്തിനർഹത നേടിയവർ അലോട്മെന്റ് ലഭിച്ച കോളേജുകളിൽ പ്രവേശനം നേടുന്ന പക്ഷം ഓൺലൈനായി അടയ്ക്കുന്ന യൂണിവേഴ്സിറ്റി ഫീസിന് പുറമെ ട്യൂഷൻ ഫീസ് ഉൾപ്പെടെയുള്ള ഫീസ് കോളേജുകളിൽ അടച്ച് പ്രവേശനം ഉറപ്പാക്കേണ്ടതാണ്. മുൻ അലോട്മെന്റുകളിൽ അലോട്മെന്റ് ലഭിച്ച് താൽക്കാലിക പ്രവേശനമെടുത്തവരുൾപ്പെടെ എല്ലാ വിഭാഗം എസ് സി./എസ്.ടി. അപേക്ഷകരും അലോട്മെന്റ് ലഭിച്ച കോളേജുകളിൽ ഒക്ടോബർ നാലിന് വൈകീട്ട് നാലിനകം സ്ഥിരപ്രവേശനം നേടാത്തപക്ഷം അത്തരം അപേക്ഷകരുടെ അലോട്മെൻ്റും റദ്ദാക്കും. മുൻ അലോട്മെന്റുകളിൽ താൽക്കാലിക/സ്ഥിരപ്രവേശനമെടുത്ത് നിൽക്കുന്നവർ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒന്നാം സ്പെഷൽ അലോട്മെന്റിൽ പങ്കെടുക്കുകയും അലോട്മെന്റ് ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അത്തരക്കാർ നിലവിൽ ലഭിച്ച അലോട്മെന്റിൽതന്നെ പ്രവേശനം നേടണം. ഇത്തരക്കാരുടെ മുൻ അലോട്മെന്റ് റദ്ദാക്കപ്പെട്ടിട്ടുണ്ട്.

0 Comments

Related NewsRelated News