പ്രധാന വാർത്തകൾ
പശ്ചിമ റെയിൽവേയുടെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിൽ 64 ഒഴിവുകൾനോർത്തേൺ റെയിൽവേയുടെ റെയിൽവേ വിവിധ ട്രേഡുകളിൽ നിയമനം നടത്തുന്നുഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1,832 അപ്രന്റിസ് ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾയൂണിഫോമിട്ട ടീച്ചറും കുട്ട്യോളും: കുട്ടികൾക്കൊപ്പം യൂണിഫോമിട്ട് സ്കൂളിൽ എത്തുന്ന ശാലിനി ടീച്ചർ2023 ഡിസംബർ 7: കേരള സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: എംജി സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്

എം.ടെക് സ്‌പോൺസേഡ് സീറ്റ്: ഐഎച്ച്ആർഡി കോളജുകളിൽ ഒഴിവ്

Sep 30, 2021 at 9:06 am

Follow us on

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ കോളജുകളിൽ എം. ടെക് സ്പോൺസേഡ് സീറ്റ് ഒഴിവുകൾ. മോഡൽ എൻജിനിയറിങ് കോളജ്, എറണാകുളം, കോളജ് ഓഫ് എൻജിനിയറിങ്, ചെങ്ങന്നൂർ, കോളജ് ഓഫ് എൻജിനിയറിങ്, കരുനാഗപ്പള്ളി, കോളജ് ഓഫ് എൻജിനിയറിങ്, ചേർത്തല, കോളജ് ഓഫ് എൻജിനിയറിങ്, കല്ലുപ്പാറ എന്നിവിടങ്ങളിൽ എം.ടെക് കോഴ്‌സുകളിലെ (2021-22) സ്‌പോൺസേഡ് സീറ്റിലെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

അപേക്ഷ http://ihrd.kerala.gov.in/mtech എന്ന വെബ്‌സൈറ്റ് അല്ലെങ്കിൽ മേൽ പറഞ്ഞ കോളജുകളുടെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ടസ് പ്രകാരമുള്ള) ഓൺലൈനായി ഒക്‌ടോബർ ആറിന് വൈകിട്ട് നാല് വരെ സമർപ്പിക്കാം. ഓരോ കോളജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 600 (എസ്.സി/എസ്.ടിക്ക് 300 രൂപ) രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി ഒക്‌ടോബർ എട്ടിന് വൈകുന്നേരം നാലിന് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾ http://ihrd.ac.in ൽ ലഭ്യമാണ്.

Follow us on

Related News