കാസര്‍കോട്: ഗവ. കോളജില്‍ ഇംഗ്ലീഷ്, കൊമേഴ്സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. 55% മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദവും നെറ്റും പാസായവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യരായവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദക്കാരേയും പരിഗണിക്കും. ഇംഗ്ലീഷ് വിഷയത്തില്‍ ഒക്ടോബര്‍ 11നും കൊമേഴ്സ് വിഷയത്തില്‍ ഒക്ടോബര്‍ 12നുമാണ് ഇന്റര്‍വ്യൂ നടത്തുന്നത്. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10.30 ന് പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04994 256027

ഇന്ത്യൻ എയർ ഫോഴ്സിൽ ഓഫീസർ നിയമനം: 281 ഒഴിവുകൾ
തിരുവനന്തപുരം: ഇന്ത്യൻ എയർ ഫോഴ്സ് ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/...