പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

കുട്ടികളെ സ്കൂളിൽ വിടണമോ വേണ്ടയോ എന്ന് രക്ഷിതാക്കൾക്ക് തീരുമാനിക്കാം : ഹാജർ നിർബന്ധമാകില്ല

Sep 30, 2021 at 1:48 pm

Follow us on

തിരുവനന്തപുരം: നവംബർ ഒന്നുമുതൽ കേരളത്തിൽ സ്കൂളുകളിൽ തുറക്കുമ്പോൾ വിദ്യാർത്ഥികളെ സ്കൂളിലേക്ക് വിടണമോ വേണ്ടയോ എന്ന രക്ഷിതാക്കൾക്ക് തീരുമാനിക്കാം. സ്കൂൾ തുറക്കുന്ന ആദ്യഘട്ടത്തിൽ ഹാജർ നിർബന്ധമാക്കില്ലെന്ന് വിവിധ അധ്യാപക-അനധ്യാപക സംഘടനകളെ ഉൾപ്പെടുത്തി വിദ്യാഭ്യാസവകുപ്പ് നടത്തിയ യോഗത്തിൽ തീരുമാനമായി. വിദ്യാർഥികൾ നിർബന്ധമായും സ്കൂളുകളിൽ എത്തണമെന്ന് നിർദ്ദേശം ഉണ്ടാകില്ല. രക്ഷിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് കുട്ടികളെ സ്കൂളിൽ അയക്കാം. അധ്യാപകർ നിർബന്ധമായും വാക്സിൻ എടുത്തിരിക്കണം .

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഏകോപന ചുമതല അതത് ജില്ലാ കളക്ടർമാർക്കായിരിക്കും. ജില്ലാ തലത്തിൽ വിവിധ വകുപ്പുകൾ പ്രധാന അധ്യാപകർ മറ്റു സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ യോഗം ജില്ലാ കളക്ടർ ഇതുമായി ബന്ധപ്പെട്ട് വിളിച്ചു ചേർക്കും. കോവിഡ് വ്യാപനം തടയാൻ സ്കൂൾ തലത്തിൽ ജാഗ്രതാ സമിതിയും രൂപീകരിക്കും. ഒക്ടോബർ 5നകം അന്തിമ മാർഗരേഖ പുറത്തിറക്കാനും തീരുമാനമായി.

Follow us on

Related News