പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാം

റിമോട്ട് സെൻസിങ് ആന്റ് എൻവയോൺമെന്റ് സെന്ററിൽ കരാർ നിയമനം

Sep 29, 2021 at 6:26 am

Follow us on

തിരുവനന്തപുരം: കേരള സംസ്ഥാന റിമോട്ട് സെൻസിങ് ആന്റ് എൻവയോൺമെന്റ് സെന്റർ ( kerala state remote sensing and environment centre) നടപ്പിലാക്കുന്ന, വിവിധ ഏജൻസികളുടെ സമയബന്ധിത പ്രോജക്ടുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
പ്രോജക്ട് സയന്റിസ്റ്റ് (ഒഴിവ് 18)  യോഗ്യത: ജിയോ-ഇൻഫർമാറ്റിക്‌സ് (8)/ ജിയോളജി/ ജിയോ ഫിസിക്‌സ്(5), ജോഗ്രഫി(5) എന്നിവയിൽ ബിരുദാനന്തര ബിരുദവും റിമോട്ട് സെൻസിംഗ് ആന്റ് ജി.ഐ.എസിൽ ഒരു വർഷത്തെ പ്രവർത്തി പരിചയവും.
ജി.ഐ.എസ്.ടെക്‌നീഷ്യൻ (ഒഴിവ് 8) യോഗ്യത: സിവിൽ ഡിപ്ലോമ/ ഡ്രാഫ്റ്റ്‌സ്മാൻ അല്ലെങ്കിൽ ഐ.റ്റി.ഐ. സർവ്വെയർ/ ഡ്രാഫ്റ്റ്‌സ്മാൻ/ സയൻസിൽ ബിരുദവും ജി.ഐ.എസിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവും.
പ്രോഗ്രാമർ (ഒഴിവ് 3) യോഗ്യത: 60 ശതമാനം മാർക്കോ തുല്യമായ ഗ്രേഡിലോ ലഭിച്ചിട്ടുള്ള് ബി.ഇ/ ബി.ടെക് കംപ്യൂട്ടർ സയൻസ്/ ഐ.റ്റി. അല്ലെങ്കിൽ എം.സി.എ/ എം.എസ്സി.(കമ്പ്യൂട്ടർ സയൻസ്) ബിരുദം.  രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും.
08.10.2021ന് വൈകുന്നേരം അഞ്ചിന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. വിലാസം: www.ksrec.kerala.gov.in.

Follow us on

Related News