പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

കായിക പ്രതിഭകളുടെ ചരിത്രം കരിക്കുലത്തിന്‍റെ ഭാഗമാക്കും: മന്ത്രി വി.ശിവന്‍കുട്ടി

Sep 28, 2021 at 2:15 pm

Follow us on

തിരുവനന്തപുരം: കായിക പ്രതിഭകളായ വ്യക്തികളുടെ ജീവചരിത്രം കുട്ടികള്‍ക്ക് പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമായി കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ പത്മശ്രീ പി. ആര്‍. ശ്രീജേഷിന് പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയ ആദരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീജേഷ് കേരളത്തിന്‍റേയും ഇന്ത്യയുടേയും അഭിമാനമാണ്. ശ്രീജേഷിന്‍റെ ജീവിതം കേരളത്തിലെ കുട്ടികള്‍ക്ക് മാതൃകയാവേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു ഐ.എ.എസ്, അധ്യക്ഷത വഹിച്ചു. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ജെ. പ്രസാദ്, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത്, സീമാറ്റ് ഡയറക്ടര്‍ ഡോ. എം.എ.ലാല്‍, എസ്.ഐ.ഇ.ടി. ഡയറക്ടര്‍ ബി അബുരാജ്, അഡീഷണല്‍ ഡി.പി.ഐ എം.കെ. ഷൈന്‍മോന്‍, ഹയര്‍സെക്കന്‍ററി ജോയിന്‍റ് ഡയറക്ടര്‍ അക്കാദമിക് ആര്‍. സുരേഷ്കുമാര്‍, വോക്കേഷണല്‍ ഹയര്‍സെക്കന്‍ററി ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി. അനില്‍ കുമാര്‍, പരീക്ഷാഭവന്‍ ജോയിന്‍റ് കമ്മീഷണര്‍ ഡോ. ഗിരീഷ് ചോലയില്‍, ടെക്സ്റ്റ് ബുക്ക് ആഫീസര്‍ ടോണി ജോണ്‍സണ്‍, വിവിധ സര്‍വീസ് സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പൊതുവിദ്യാഭ്യാസ വകുപ്പും സര്‍വീസ് സംഘടനകളും ശ്രീജേഷിന് ഉപഹാരങ്ങള്‍ നല്‍കി.

\"\"

Follow us on

Related News