പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

\’സിടെറ്റ്\’ പരീക്ഷ ഡിസംബർ 16മുതൽ: ഒക്ടോബർ 19വരെ അപേക്ഷിക്കാം

Sep 28, 2021 at 9:51 am

Follow us on

ന്യൂഡൽഹി: കേന്ദ്ര സ്കൂൾ അധ്യാപക നിയമനത്തിനുള്ള ദേശീയ യോഗ്യത പരീക്ഷയായ \”സിടെറ്റ്\’ ഡിസംബർ 16മു
തൽ ജനുവരി 13വരെ നടക്കും. ഒന്നു മുതൽ 8വരെ ക്ലാസുകളിലെ അധ്യാപക നിയമനത്തിനുള്ള യോഗ്യത പരീക്ഷയാണിത്. കേന്ദ്രീയ, നവോദയ വിദ്യാലയങ്ങൾ അടക്കമുള്ള എല്ലാ സ്കൂളുകളിലെയും നിയമനത്തിനായി സിബിഎസ്ഇ നടത്തുന്ന യോഗ്യത പരീക്ഷയാണ് സിടെറ്റ്. http://ctet.nic.in എന്ന വെബ്സൈറ്റ് വഴി ഒക്ടോബർ 19വരെ അപേക്ഷിക്കാം. ഫീസ് അടക്കാനുള്ള സമയം ഒക്ടോബർ 20 വൈകിട്ട് 3.30 വരെയാണ്. പരീക്ഷാഫലം 2022ഫെബ്രുവരി 15ന് പ്രസിദ്ധീകരിക്കും. പരീക്ഷയിൽ 60 ശതമാനം എങ്കിലും
മാർക്കുള്ളവർക്ക് സിടെറ്റ് യോഗ്യത
സർട്ടിഫിക്കറ്റ് അനുവദിക്കും.
ഇംഗ്ലിഷിലും ഹിന്ദിയിലുമാണ് പരീക്ഷ നടക്കുക. ഭാഷ വിഭാഗത്തിൽ മലയാളം ഉൾപ്പെടെ 20 ഭാഷകളുണ്ടാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, ലക്ഷദ്വീപിലെ കവരത്തി തുടങ്ങിയ സ്ഥലങ്ങളിൽ അടക്കം രാജ്യത്ത് 318 പരീക്ഷാകേന്ദ്രങ്ങൾ ഉണ്ട്. കംപ്യൂട്ടർ ഉപയോഗിച്ചുള്ള ഓൺലൈൻ ടെറ്റ് പരിശീലിക്കാൻ കേരളത്തിൽ 14 ജില്ലകളിലുമുള്ള കേന്ദ്രങ്ങൾ ഉണ്ട്. ഈ കേന്ദ്രങ്ങളുടെ വിവരവും പരീക്ഷയുടെ
സിലബസും വെബ്സൈറ്റിലുണ്ട്.
എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളിലെ നിയമനങ്ങൾക്ക് അടക്കം സിടെറ്റ് പരിഗണിക്കും.

പരീക്ഷ
രണ്ടര മണിക്കൂർ ദൈർഘ്യമുള്ള
രണ്ടു പേപ്പറുകകളാണ് പരീക്ഷയ്ക്ക് ഉണ്ടാകുക. 150 മൾട്ടിപ്പിൾ ചോയ്സ് ഒബ്ജക്ടീവ് ചോദ്യങ്ങൾ ആണ് ഉണ്ടാകുക. മൈനസ് മാർക്കിങ് ഇല്ല. 1മുതൽ 5വരെ ക്ലാസുകളിലെ അധ്യാപകർക്ക് ഒന്നാം പേപ്പറും, 6മുതൽ 8വരെ ക്ലാസുകളിലെ അധ്യാപകർക്ക് രണ്ടാം പേപ്പ്റും എഴുതണം. ആവശ്യമുള്ളവർക്ക് 2 പേപ്പറും എഴുതാം.

പരീക്ഷാഫീസ്

ഒരു പേപ്പറിന് 1000രൂപയും രണ്ടു പേപ്പറിനും കൂടി 1200 രൂപയുമാണ് പരീക്ഷാഫീസ്.
പിന്നാക്ക -ഭിന്നശേഷി വിഭാഗക്കാർ
ക്ക് പേപ്പർ ഒന്നിന് 500 രൂപയാണ് ഫീസ്. രണ്ട് പേപ്പറും എഴുതാൻ 600 രൂപയും.

Follow us on

Related News