വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

കമ്മ്യൂണിറ്റി ക്വാട്ട ലിസ്റ്റ്, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Published on : September 28 - 2021 | 7:30 pm

തേഞ്ഞിപ്പലം: 2021-22 അദ്ധ്യയന വര്‍ഷത്തെ ബിരുദപ്രവേശനത്തിനായി എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിച്ചവരുടെ ലിസ്റ്റ് അതത് കോളജുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ലിസ്റ്റിലുള്‍പ്പെട്ടവര്‍ 30-ന് വൈകീട്ട് അഞ്ച്മണിക്കകം റാങ്ക്‌ലിസ്റ്റിലേക്ക് സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി റിപ്പോര്‍ട്ട് ചെയ്യണം. റിപ്പോര്‍ട്ട് ചെയ്യുന്നവരെ മാത്രമേ കമ്മ്യൂണിറ്റി ക്വാട്ട റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയുള്ളു. ഒക്‌ടോബര്‍ ഒന്നിന് രാവിലെ 11 മണിക്ക് എല്ലാ കോളജുകളിലും ലിസ്റ്റ് പ്രസിദ്ധീകരിക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കോളേജുമായി ബന്ധപ്പെട്ട് പ്രവേശനം നേടേണ്ടതാണ്. പ്രവേശനം നേടുന്നവര്‍ സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി മാന്റേറ്ററി ഫീസ് അടയ്ക്കണം.

വാക്-ഇന്‍-ഇന്റര്‍വ്യൂ

സര്‍വകലാശാലാ എഞ്ചിനീയറിങ് കോളജില്‍ പ്രിന്റിങ് ടെക്‌നോളജി വകുപ്പില്‍ ഒഴിവുള്ള ട്രേഡ്‌സ്മാന്‍ തസ്തിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഒക്‌ടോബര്‍ 7-ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ http://uoc.ac.in

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഇലക്‌ട്രോണിക്‌സ് നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ അറബിക് മെയ് 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

അവസാന വര്‍ഷ എം.എസ് സി. മാത്തമറ്റിക്‌സ് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഒക്‌ടോബര്‍ 19 വരെ അപേക്ഷിക്കാം.

എല്‍.എല്‍.എം. വൈവ

നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. 2021 പരീക്ഷയുടെ വൈവ ഓണ്‍ലൈനായി ഒക്‌ടോബര്‍ 4, 5 തീയതികളില്‍ നടക്കും.

പരീക്ഷ

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബി.എസ് സി., ബി.എസ് സി. ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബി.സി.എ. എന്നിവയുടെ കോംപ്ലിമെന്ററി കോഴ്‌സുകളുടെ ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയും ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയും 28, 29, 30 തീയതികളില്‍ നടക്കും.  

0 Comments

Related NewsRelated News