കൊച്ചി : എയ്ഡഡ് സ്കൂളുകളിൽ ഈ വർഷം നടത്തിയ നിയമനങ്ങളുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. നിയമനങ്ങൾ അംഗീകരിക്കാൻ ഡിഡിഇമാർക്കും ഡിഇഒമാർക്കും നിർദേശം നൽകിക്കൊണ്ട് ഈ മാസം 6ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവാണ് കോടതി ഇന്ന് സ്റ്റേ ചെയ്തത്. ഈ മാസം 24 നു മുൻപ് സ്കൂളുകളിലെ നിയമനങ്ങൾ അംഗീകരിക്കാനായിരുന്നു ഉത്തരവ്. ഭിന്നശേഷി സംവരണം അനുവദിക്കാതെയുള്ള നിയമന നടപടി നിയമ വിരുദ്ധമാണന്ന് ചൂണ്ടിക്കാട്ടി \’കേരള ഫെഡറേഷൻ ഓഫ് ദ ബ്ലെൻഡ്\’ സംഘടനയുടെ പ്രസിഡന്റായ കെ.ജെ.വർഗീസ് നൽകിയ ഹർജിയിലാണു കോടതിയുടെ നടപടി. ഭിന്നശേഷി നിയമപ്രകാരമുള്ള സംവരണം എയ്ഡഡ് സ്കൂളുകളിൽ നടപ്പാക്കണമെന്നുള്ള പഴയ സർക്കാർ ഉത്തരവ് പാലിക്കാതെയാണ് പുതിയ നിയമനമെന്ന് ഹരിജിക്കാർ ചൂണ്ടിക്കാട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഭിന്നശേഷിക്കാരുടെ അവകാശത്തെ ലംഘിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. സംവരണം പാലിക്കുന്നുണ്ടെന്നു ഉറപ്പാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

മലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ആവശ്യമായ സീറ്റുകൾ മലപ്പുറം ജില്ലയിൽ...