പ്രധാന വാർത്തകൾ
വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻസ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരംസ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാഓറിയന്റൽ സ്കൂളുകളിൽ ഇനി മലയാളം മുഴങ്ങും: ‘മലയാളശ്രീ’ പദ്ധതിക്ക് തുടക്കമായികുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ പ്രത്യേകം സ്‌പോർട്‌സ് പിരീയഡ്: ‘സ്നേഹം’ പദ്ധതി വരുന്നുക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറക്കും: ഇനി വാർഷിക പരീക്ഷകളുടെ കാലംകേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽകെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർ

എയ്ഡഡ് സ്കൂൾ നിയമന അംഗീകാര ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

Sep 27, 2021 at 7:27 pm

Follow us on

കൊച്ചി : എയ്ഡഡ് സ്കൂളുകളിൽ ഈ വർഷം നടത്തിയ നിയമനങ്ങളുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. നിയമനങ്ങൾ അംഗീകരിക്കാൻ ഡിഡിഇമാർക്കും ഡിഇഒമാർക്കും നിർദേശം നൽകിക്കൊണ്ട് ഈ മാസം 6ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവാണ് കോടതി ഇന്ന് സ്റ്റേ ചെയ്തത്. ഈ മാസം 24 നു മുൻപ് സ്കൂളുകളിലെ നിയമനങ്ങൾ അംഗീകരിക്കാനായിരുന്നു ഉത്തരവ്. ഭിന്നശേഷി സംവരണം അനുവദിക്കാതെയുള്ള നിയമന നടപടി നിയമ വിരുദ്ധമാണന്ന് ചൂണ്ടിക്കാട്ടി \’കേരള ഫെഡറേഷൻ ഓഫ് ദ ബ്ലെൻഡ്\’ സംഘടനയുടെ പ്രസിഡന്റായ കെ.ജെ.വർഗീസ് നൽകിയ ഹർജിയിലാണു കോടതിയുടെ നടപടി. ഭിന്നശേഷി നിയമപ്രകാരമുള്ള സംവരണം എയ്ഡഡ് സ്കൂളുകളിൽ നടപ്പാക്കണമെന്നുള്ള പഴയ സർക്കാർ ഉത്തരവ് പാലിക്കാതെയാണ് പുതിയ നിയമനമെന്ന് ഹരിജിക്കാർ ചൂണ്ടിക്കാട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഭിന്നശേഷിക്കാരുടെ അവകാശത്തെ ലംഘിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. സംവരണം പാലിക്കുന്നുണ്ടെന്നു ഉറപ്പാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

Follow us on

Related News