തിരുവനന്തപുരം: ഈ വർഷത്തെ വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നവർഷ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. 26,086 പേർക്ക് അലോട്ട്‌മെന്റ് ലഭിച്ചു. 30,540 മെറിറ്റ് സീറ്റുകളിൽ 50,368 പേർ അപേക്ഷിച്ചിരുന്നു. പ്രവേശനം സെപ്റ്റംബർ 29 വൈകുന്നേരം നാല് മണിക്ക് അവസാനിക്കും. http://admission.dge.kerala.gov.in ലെ Higher Secondary (Vocational Admission) എന്ന ലിങ്കിലൂടെ പ്രവേശിച്ച് First Allotment Results എന്ന ലിങ്കിലൂടെ അലോട്ട്‌മെന്റ് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ലിങ്കിൽ നിന്നു തന്നെ അലോട്ട്‌മെന്റ് ലെറ്റർ ലഭിക്കും.
