പ്രധാന വാർത്തകൾ
10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി

കണ്ണൂർ സർവകലാശാല രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം 24ന്

Sep 23, 2021 at 5:21 am

Follow us on

കണ്ണൂർ: വടക്കേ മലബാറിന്റെ വിദ്യാഭ്യാസ മേഖലയിൽ പ്രശസ്തിയുടെ ഔന്നത്യത്തിൽ നിൽക്കുന്ന കണ്ണൂർ സർവകലാശാല പ്രവർത്തന നിരതമായ ഇരുപത്തിയഞ്ചു വർഷം പിന്നിടുകയാണ് കണ്ണൂർ, കാസർഗോഡ്, വയനാട് (മാനന്തവാടി താലൂക്ക്) ജില്ലകളിലെ ഉന്നത  വിദ്യാഭ്യാസ മേഖലയിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുവാൻ സർവകലാശാലയ്ക്ക് ഇതിനകം സാധിച്ചിട്ടുണ്ട്. പോയ കാലത്തിൽ നിന്ന് കരുത്താർജ്ജിച്ചും പോരായ്മകൾ പരിഹരിച്ചും, പുതിയ കർമപദ്ധതികൾക്ക് രൂപം നൽകിയും രജത ജൂബിലി ആഘോഷിക്കുവാനുളള ഒരുക്കങ്ങൾ സർവകലാശാല പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെയും, കർമ്മ പദ്ധതികളുടേയും, സർവകലാശാല ഗീതം, ഓട്ടോമേറ്റഡ് ക്വസ്റ്റ്യൻ പേപ്പർ സിസ്റ്റം എന്നിവയുടെയും   ഔപചാരികമായ ഉദ്ഘാടനം ബഹു ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആർ.ബിന്ദു നാളെ താവക്കരയിലെ സർവകലാശാല ആസ്ഥാനത്ത്  നിർവഹിക്കും. കണ്ണൂർ എം.എൽ.എ ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ, കണ്ണൂർ എം.പി. കെ.സുധാകരൻ എന്നിവർ പങ്കെടുക്കും. 
പരീക്ഷാ മൊബൈൽ ആപ്പ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, സ്പോർട്സ് സയൻസ്, ബയോ സയൻസ് വിഷയങ്ങളിലെ ജേർണലുകൾ   എന്നിവയുടെ പ്രകാശനം  യഥാക്രമം  ഡോ.വി.ശിവദാസൻ (ബഹു.എം.പി.), ശ്രീ.എ.എൻ.ഷംസീർ (ബഹു.എം.എൽ.എ), ശ്രീ.കെ.വി.സുമേഷ് (ബഹു.എം.എൽ.എ), ശ്രീ.എം.വിജിൻ (ബഹു.എം.എൽ.എ) ശ്രീമതി. പി.പി.ദിവ്യ  (ബഹു.പ്രസിഡന്റ്, കണ്ണൂർ ജില്ലാ പഞ്ചായത്ത്) എന്നിവർ നിർവഹിക്കും.

\"\"

Follow us on

Related News