പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

എം.എഡ്. പ്രവേശനം, പരീക്ഷ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Sep 23, 2021 at 4:18 am

Follow us on

തേഞ്ഞിപ്പലം: 2021 അദ്ധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവര്‍ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് /ഗ്രേഡിന്റെ ശതമാനം 23, 24 തീയതികളില്‍ നിര്‍ബന്ധമായും അപേക്ഷയില്‍ കൂട്ടിച്ചേര്‍ക്കണം. അപേക്ഷയില്‍ തെറ്റു തിരുത്തുന്നതിനും അവസരമുണ്ട്.  ഫോണ്‍ : 0494 2407016, 7017.

അഡീഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ അഡീഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 29-ന് കാലത്ത് 9.45-ന് നടക്കും. യോഗ്യരായവരുടെ പേരും മറ്റു വിവരങ്ങളും സര്‍വകലാശാലാ വെബസൈറ്റില്‍.

ബിരുദപ്രവേശനം : ഭിന്നശേഷിക്വാട്ട ലിസ്റ്റ്

2021-22 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിന് ഭിന്നശേഷി ക്വാട്ടയില്‍ അപേക്ഷിച്ചവരുടെ പട്ടിക അതതു കോളജുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. 24 മുതല്‍ 30-ന് വൈകീട്ട് 3 മണി വരെയാണ് പ്രവേശനം. വിദ്യാര്‍ത്ഥികള്‍ കോളജുകളുമായി നേരിട്ട് ബന്ധപ്പെടണം.

പ്രാക്ടിക്കല്‍ പരീക്ഷ

2018 ബാച്ച് ബി.വോക് സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടേയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടേയും പ്രാക്ടിക്കല്‍ പരീക്ഷ 24-നും. 3, 4, 5 സെമസ്റ്റര്‍ ബിവോക് ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്ക്‌സ് 27-നും ബി.വോക് ഫിഷ്‌പ്രോസസിംഗ് നവംബര്‍ 3-നും തുടങ്ങും.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. 2017, 2018 പ്രവേശനം സി.യു.സി.എസ്.എസ്., സി.ബി.സി.എസ്.എസ്. 2019, 2020 പ്രവേശനം ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 4 വരെയും 170 രൂപ പിഴയോടെ 7 വരെയും ഫീസടച്ച് 8 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.എസ് സി. എം.എല്‍.ടി. നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 2 വരെ അപേക്ഷിക്കാം.

സി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ എം.ബി.എ. നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

എം.പി.എഡ്. മൂന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ ജൂലൈ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Follow us on

Related News