പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

കാലിക്കറ്റ്‌ എം.എഡ് റാങ്ക്‌ ലിസ്റ്റ് ഇന്ന്: പ്രവേശനം 27മുതൽ

Sep 22, 2021 at 6:12 am

Follow us on


തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2021 അദ്ധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിന് അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. ജനറല്‍ മെറിറ്റിലേക്ക് 27-നും സംവരണ വിഭാഗത്തിലേക്ക് 28-നും മാനേജ്‌മെന്റ് എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി സീറ്റുകളിലേക്ക് 29-നും പ്രവേശനം നടത്തും. അപേക്ഷകരോ അവരുടെ പ്രതിനിധികളോ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അന്നേ ദിവസം 11 മണിക്കു മുമ്പായി സര്‍വകലാശാലാ വിഭാഗങ്ങളില്‍/കോളജുകളില്‍ ഹാജരാകണം. റാങ്ക് ലിസ്റ്റ് വഴിയുള്ള പ്രവേശനമായതിനാല്‍ വൈകി വരുന്നവര്‍ക്ക് പ്രവേശനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ലിസ്റ്റ് പ്രവേശന വെബ്‌സൈറ്റില്‍ ലഭ്യമാകും. (https://admission.uoc.ac.in), ഫോണ്‍ : 0494 2407016, 017.

\"\"

Follow us on

Related News