editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
നാളത്തെ എംജി പരീക്ഷാ സമയത്തിൽ മാറ്റം: പരീക്ഷകൾ രാവിലെ 9.30 മുതൽകൈറ്റിന് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കും: മന്ത്രി വി.ശിവന്‍കുട്ടിലൈബ്രറികൾ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുക: ലൈബ്രറി സയൻസ് ബിരുദധാരികൾസ്കൂള്‍വിക്കിയിൽ മികച്ച പേജ് തയ്യാറാക്കുന്ന സ്കൂളിന് 1.5ലക്ഷം രൂപ സമ്മാനംമെഡിക്കല്‍ പ്രവേശനം: അപേക്ഷയിലെ അപാകതകൾ 10വരെ പരിഹരിക്കാംപരീക്ഷ രജിസ്ട്രേഷൻ, പരീക്ഷ ടൈംടേബിൾ: ആരോഗ്യ സർവകലാശാല വാർത്തകൾഡെമൊൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ: ഗവ.പോളിടെക്നിക് കോളജിൽ നിയമനംപരീക്ഷാഫലങ്ങൾ, പരീക്ഷാതീയതികൾ: ഇന്നത്തെ എംജി വാർത്തകൾപരീക്ഷാദിനത്തിൽ മൂല്യനിര്‍ണയവും: പുതിയ സംവിധാനവുമായി സിബിഎസ്ഇഎംജി സർവകലാശാലയുടെ വിവിധ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനം
[wpseo_breadcrumb]

കാലിക്കറ്റ്‌ എം.എഡ് റാങ്ക്‌ ലിസ്റ്റ് ഇന്ന്: പ്രവേശനം 27മുതൽ

Published on : September 22 - 2021 | 6:12 am


തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2021 അദ്ധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിന് അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. ജനറല്‍ മെറിറ്റിലേക്ക് 27-നും സംവരണ വിഭാഗത്തിലേക്ക് 28-നും മാനേജ്‌മെന്റ് എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി സീറ്റുകളിലേക്ക് 29-നും പ്രവേശനം നടത്തും. അപേക്ഷകരോ അവരുടെ പ്രതിനിധികളോ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അന്നേ ദിവസം 11 മണിക്കു മുമ്പായി സര്‍വകലാശാലാ വിഭാഗങ്ങളില്‍/കോളജുകളില്‍ ഹാജരാകണം. റാങ്ക് ലിസ്റ്റ് വഴിയുള്ള പ്രവേശനമായതിനാല്‍ വൈകി വരുന്നവര്‍ക്ക് പ്രവേശനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ലിസ്റ്റ് പ്രവേശന വെബ്‌സൈറ്റില്‍ ലഭ്യമാകും. (https://admission.uoc.ac.in), ഫോണ്‍ : 0494 2407016, 017.

0 Comments

Related News