തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ ബിരുദ പ്രവേശനത്തിന് സംവരണത്തിന് അർഹരായ പട്ടികവിഭാഗത്തിലെ വിദ്യാർഥികൾക്ക് അലോട്ട്‌മെന്റിൽ പങ്കെടുക്കാനാവാത്ത സാഹചര്യം നിലനിൽക്കുന്നുണ്ടെന്നുള്ള മാധ്യമ വാർത്തയെ തുടർന്ന് പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സ്‌പോട്ട് അലോട്ട്‌മെന്റിന് മുമ്പ് സീറ്റ് ലഭ്യത സംബന്ധിച്ചും അവ ഏതൊക്കെ വിഷയങ്ങളിൽ എവിടെയൊക്കെ ആണെന്നും വ്യക്തമായ വിവരം വെബ്‌സൈറ്റിൽ നൽകി പട്ടിക വിഭാഗം വിദ്യാർഥികൾക്ക് അർഹമായ സീറ്റുകൾ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കി പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന് എല്ലാ സർവകലാശാല രജിസ്ട്രാർമാർക്കും കമ്മീഷൻ നിർദ്ദേശം നൽകി. വീഴ്ച വരുത്തുന്ന ബന്ധപ്പെട്ട അധികാരികൾക്കെതിരെ നിയമപരമായ നടപടികൾ കമ്മീഷൻ സ്വീകരിക്കുമെന്നും അറിയിച്ചു.
സർവകലാശാല പ്രവേശനം: കമ്മീഷൻ കേസെടുത്തു
Published on : September 20 - 2021 | 4:53 pm

Related News
Related News
പരീക്ഷാ ഫലങ്ങൾ, ഏകദിന ശില്പശാല: കാലിക്കറ്റ് സർവകലാശാല വാർത്തകൾ
SUBSCRIBE OUR YOUTUBE CHANNEL...
ജെൻഡർ ന്യൂട്രാലിറ്റിക്ക് ഭാഷാ പ്രയോഗങ്ങളെ കൂട്ടു പിടിക്കരുത് : കെഎസ്ടിയു
SUBSCRIBE OUR YOUTUBE CHANNEL...
വനഗവേഷണ സ്ഥാപനത്തിൽ മാനേജർ,പ്രോജക്ട് ഫെല്ലോ നിയമനം
SUBSCRIBE OUR YOUTUBE CHANNEL...
പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിൽ ഓൺലൈൻ പരിശീലനം
SUBSCRIBE OUR YOUTUBE CHANNEL...
0 Comments