വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

സ്‌പെഷ്യൽ സ്‌കൂൾ അധ്യാപക ഒഴിവ്: 30വരെ സമയം

Published on : September 18 - 2021 | 9:14 am


തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാങ്ങപ്പാറ എസ്.ഐ.എം.സി റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ അംഗീകാരത്തോടെ നടത്തുന്ന ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരെ തൊഴിൽ പരിശീലിപ്പിക്കുന്ന അധ്യാപക പരിശീലന കോഴ്‌സായ ഡിപ്ലോമ ഇൻ വൊക്കേഷണൽ റീഹാബിലിറ്റേഷനിലേക്ക് (ഇന്റലക്ച്വൽ ഡിസെബിലിറ്റി) അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ പ്ലസ് ടു ജയിച്ചിരിക്കണം. നിലവിലുള്ള സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനം. പൂരിപ്പിച്ച അപേക്ഷകൾ സെപ്റ്റംബർ 30ന് മുമ്പ് എസ്.ഐ.എം.സി ഓഫീസിൽ ലഭിക്കണം. അപേക്ഷ ഫോം ഓഫീസിൽ നിന്ന് ലഭിക്കും. വിശദവിവരങ്ങൾക്ക്: 0471-2418524, 9383400208. ഇ-മെയിൽ: [email protected]

0 Comments

Related NewsRelated News