പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

തുല്യതാപരീക്ഷയിൽ വിജയംനേടിയത് 67 ജനപ്രതിനിധികൾ

Sep 18, 2021 at 6:58 pm

Follow us on

തിരുവനന്തപുരം: ഹയർസെക്കൻഡറി തുല്യതാ പരീക്ഷയിൽ മികച്ച വിജയവുമായി ജനപ്രതിനിധികൾ. 67 ജനപ്രതിനിധികളാണ് 2021 ജൂലൈയിൽ നടന്ന ഹയർസെക്കൻഡറി തുല്യതാ പരീക്ഷയുടെ രണ്ടാം വർഷ പരീക്ഷയെഴുതി വിജയിച്ചത്. പഞ്ചായത്ത് മെമ്പർമാർ മുതൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റിയംഗങ്ങൾ വരെയുള്ളവർ സാക്ഷരതാമിഷന്റെ ഹയർസെക്കൻഡറി തുല്യതാ കോഴ്സുകൾ പഠിച്ച് വിജയികളായി.
31 ഗ്രാമപഞ്ചായത്ത് മെമ്പർമാർ, രണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ, ഒരു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഏഴ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റിയംഗങ്ങൾ എന്നിവർ വിജയിച്ചവരിൽ ഉൾപ്പെടും. എറണാകുളം ജില്ലയിലെ ഇളംകുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല ആർ, കൊല്ലം ജില്ലയിലെ അലയമൺ പഞ്ചായത്ത് പ്രസിഡന്റ് അസീനാ ബീവി, പനയം ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് ഇ. ജിജി എന്നിവർ വിജയിച്ചു.


11 ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, രണ്ട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റിയംഗങ്ങൾ, ഒരു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവരും വിജയിച്ച ജനപ്രതിനിധികളിൽ ഉൾപ്പെടും. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് ബ്ലോക്കിലെ പി.ഷൈറീനയാണ് ഉന്നതപഠനത്തിന് അർഹതനേടിയ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്. തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലെ രണ്ട് ജില്ലാ പഞ്ചായത്തംഗങ്ങളും വിജയിച്ചിട്ടുണ്ട്.
രണ്ട് നഗരസഭാ കൗൺസിലർമാരും ഒരു നഗരസഭാ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും വിജയിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നഗരസഭയിലെ കെ. മുരുകൻ, പത്തനംതിട്ട നഗരസഭയിലെ പി.കെ. അർജുനൻ എന്നിവരാണ് വിജയിച്ച കൗൺസിലർമാർ. ആലപ്പുഴ ജില്ലയിലെ ചേർത്തല നഗരസഭാ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജാമോളും വിജയിച്ചു. മലപ്പുറം ജില്ലയിലെ 5 മുൻസിപ്പാലിറ്റി കൗൺസിലർമാരും എറണാകുളം പെരുമ്പാവൂർ മുൻസിപ്പാലിറ്റിയിലെ ഒരു കൗൺസിലറും വിജയിച്ചവരിൽ ഉൾപ്പെടും.
ഏറ്റവും കൂടുതൽ പഠിതാക്കൾ പരീക്ഷയെഴുതിയ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ ജനപ്രതിനിധികൾ വിജയിച്ചത്. മലപ്പുറം ജില്ലയിൽ 13 സ്ത്രീകളും 6 പുരുഷൻമാരുമുൾപ്പെടെ 19 ജനപ്രതിനിധികൾ ഉന്നതപഠനത്തിന് അർഹതനേടി. പാലക്കാട് ജില്ലയിൽ വിജയിച്ച 11 ജനപ്രതിനിധികളും സ്ത്രീകളാണ്. വിജയികളായ 67 ജനപ്രതിനിധികളിൽ 53 സ്ത്രീകളും 14 പുരുഷൻമാരുമാണുള്ളത്.

\"\"

Follow us on

Related News