തിരുവനന്തപുരം: കൊവിഡ് വ്യാപന പ്രതിസന്ധിയെ തുടർന്ന് ഒന്നര വർഷമായി അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്ടോബർ 4ന്തു തുറക്കും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സർക്കാർ പുറത്തിറക്കി. കർശന കോവിഡ്
നിബന്ധനകൾക്ക് വിധേയമായി ഒക്ടോബർ 4 മുതൽ കോളജുകൾക്ക് തുറന്ന് പ്രവർത്തിക്കാം.
അഞ്ച്, ആറ് സെമസ്റ്റർ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റർ പിജി ക്ലാസുകളുമാണ് ആദ്യഘട്ടത്തിൽ പുനരാരംഭിക്കുക.
പിജി ക്ലാസുകൾ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ച് കൊണ്ടും ബിരുദ ക്ലാസുകൾ 50 ശതമാനം വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചും നടത്താം. ബിരുദ ക്ലാസുകൾ ഒന്നിടവിട്ട ദിവസങ്ങളിലാകും. ആവശ്യത്തിന് സ്ഥലമുള്ള കോളജുകളിൽ പ്രത്യേക ബാച്ചുകളായി ദിവസവും നടത്താനും അനുമതിയുണ്ട്.
ക്ലാസ്സുകളുടെ സമയം അതത് കോളജുകൾക്ക് തീരുമാനിക്കാം. സയൻസ് വിഷയങ്ങളിൽ പ്ലാക്റ്റിക്കൽ ക്ലാസുകൾക്കും അനുമതി ഉണ്ട്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണം ഓരോ ക്ലാസുകളും. നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് സ്ഥാപന അധികാരികൾ ഉറപ്പാക്കണം. ഹോസ്റ്റൽ, ലൈബ്രറി, ലാബുകൾ എന്നിവ തുറക്കാം.
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്
പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ തുടർച്ചയായ മൂന്നാം...







