വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

പരീക്ഷകളും റാങ്ക് പട്ടികയും: ഇന്നത്തെ എംജി വാർത്തകൾ

Published on : September 15 - 2021 | 7:16 pm


കോട്ടയം: നാലാം സെമസ്റ്റർ ബി.വോക് (2019 അഡ്മിഷൻ – റഗുലർ-പുതിയ സ്കീം) പരീക്ഷയ്ക്ക് പിഴയില്ലാതെ സെപ്തംബർ 27 വരെയും 525 രൂപ പിഴയോടെ സെപ്തംബർ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ 29 വരെയും അപേക്ഷിക്കാം.
പരീക്ഷ തീയതി

ഒന്നും രണ്ടും സെമസ്റ്റർ എം.എ. (പ്രൈവറ്റ് രജിസ്ട്രേഷൻ – 2018, 2017, 2016, 2015 അഡ്മിഷൻ – സപ്ലിമെന്ററി/ 2014 അഡ്മിഷൻ – മേഴ്സി ചാൻസ്) 2004-2011 അഡ്മിഷൻ (നോൺ സി.എസ്.എസ്.) റഗുലർ (കോളേജ് സ്റ്റഡി) അദാലത്ത് – സ്പെഷൽ മേഴ്സി ചാൻസ് 2018) പരീക്ഷകൾ ഒക്ടോബർ അഞ്ചുമുതൽ നടക്കും.

ഒന്നും രണ്ടും സെമസ്റ്റർ എം.കോം. (പ്രൈവറ്റ് രജിസ്ട്രേഷൻ – 2018, 2017, 2016, 2015 അഡ്മിഷൻ – സപ്ലിമെന്ററി/ 2014 അഡ്മിഷൻ – മേഴ്സി ചാൻസ്) 2004-2011 അഡ്മിഷൻ (നോൺ സി.എസ്.എസ്.) റഗുലർ (കോളേജ് സ്റ്റഡി) അദാലത്ത് – സ്പെഷൽ മേഴ്സി ചാൻസ് 2018) പരീക്ഷകൾ ഒക്ടോബർ അഞ്ചു മുതൽ നടക്കും.

ഒന്നും രണ്ടും സെമസ്റ്റർ എം.എസ് സി. (പ്രൈവറ്റ് രജിസ്ട്രേഷൻ – 2018, 2017, 2016, 2015 അഡ്മിഷൻ – സപ്ലിമെന്ററി/ 2014 അഡ്മിഷൻ മേഴ്സി ചാൻസ്) 2004-2011 അഡ്മിഷൻ (നോൺ സി.എസ്.എസ്.) റഗുലർ (കോളേജ് സ്റ്റഡി) അദാലത്ത് – സ്പെഷൽ മേഴ്സി ചാൻസ് 2018) പരീക്ഷകൾ ഒക്ടോബർ അഞ്ചിന് ആരംഭിക്കും.

അന്തിമ റാങ്ക്പട്ടിക

2020 ഒക്ടോബറിൽ നടന്ന നാലാം വർഷ ബാച്ചിലർ ഓഫ് ഫാർമസി പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ചെറുവാണ്ടൂർ ഡി.പി.എസിലെ ഐറിൻ ബെന്നി, പി.ഒ. മധുരലക്ഷ്മി, മീനു മോഹനൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.

0 Comments

Related NewsRelated News