പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: രണ്ടാം അലോട്ട്‌മെന്റ് ഇന്ന്

Sep 14, 2021 at 9:12 am

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് ഐ.എച്ച്.ആർ.ഡി/കേപ്പ് സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലെ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. ആദ്യത്തെ ഓപ്ഷനോ ഇഷ്ടപ്പെട്ട ഓപ്ഷനോ ലഭിച്ചവർ അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടണം. ഇപ്പോൾ പുതിയതായി ലഭിച്ച അലോട്ട്‌മെന്റ് നിലനിർത്തുകയും ഉയർന്ന ഓപ്ഷനുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്നതുമായ അപേക്ഷകർ അടുത്തുള്ള ഗവൺമെന്റ്/ ഗവൺമെന്റ് എയ്ഡഡ്, ഐ.എച്ച്.ആർ.ഡി പോളിടെക്‌നിക്കിൽ രജിസ്റ്റർ ചെയ്ത് താൽക്കാലിക പ്രവേശനം നേടണം. നേരത്തെ രജിസ്റ്റർ ചെയ്ത് താൽക്കാലിക പ്രവേശനം നേടിയവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. അവർക്ക് ലഭിച്ച ഉയർന്ന ഓപ്ഷനിൽ താത്പര്യമുണ്ടെങ്കിൽ സ്ഥാപനങ്ങളിൽ പോയി പ്രവേശനം നേടണം. അല്ലെങ്കിൽ മൂന്നാമത്തെ അലോട്ട്‌മെന്റിനായി കാത്തിരിക്കണം.
ഇതുവരെ 3805 പേർ പ്രവേശനം നേടുകയും 6456 പേർ ഉയർന്ന ഓപ്ഷനുവേണ്ടി രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. രണ്ടാമത്തെ അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം നേടുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും 17ന് വൈകിട്ട് നാല് മണിവരെ സാധിക്കും. അലോട്ട്‌മെന്റ് ലഭിച്ചവർക്ക് അവരുടെ ഉയർന്ന ഓപ്ഷനുകൾ ഓൺലൈനായി പുന:ക്രമീകരണം നടത്താം.

\"\"

Follow us on

Related News