editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സഹകരണ സർവീസ് പരീക്ഷാ കലണ്ടറായി; ആദ്യഘട്ട പരീക്ഷ ഓഗസ്റ്റിൽസ്പോർട്സ് സ്കൂൾ പ്രവേശനം:വിദ്യാർത്ഥികൾക്ക് വീണ്ടും അവസരംആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് കാലിക്കറ്റ്‌ ഗവേഷണപഠനം25ന് നിയുക്തി മെഗാ ജോബ് ഫെയർ: 3000ൽ അധികം ഒഴിവുകൾബിരുദ പരീക്ഷാ തീയതിയിൽ മാറ്റം, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷകൾ, പരീക്ഷാഫലം, എല്‍എല്‍ബി വൈവ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾമഹാത്മാഗാന്ധി സർവകലാശാലയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ എം.എസ്.സിപരീക്ഷകൾ 4മുതൽ, പ്രാക്ടിക്കൽ, വിവിധ പരീക്ഷാ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾഡിഫാം പരീക്ഷ: പുനർമൂല്യനിർണയ ഫലംഅങ്കണവാടി വർക്കർ/ഹെൽപ്പർ: അപേക്ഷ ഏപ്രിൽ 17വരെ

തീയതി നീട്ടി, പരീക്ഷകൾ 17മുതൽ: ഇന്നത്തെ എംജി വാർത്തകൾ

Published on : September 14 - 2021 | 5:52 pm

കോട്ടയം: ഈ അധ്യയന വർഷം മഹാത്മാഗാന്ധി സർവകലാശാല സെന്റർ ഫോർ യോഗ ആന്റ് നാചുറോപതിയിൽ ആരംഭിക്കുന്ന പി.ജി. ഡിപ്ലോമ ഇൻ യോഗ കോഴ്സിലേക്ക് സെപ്തംബർ 30 വരെ അപേക്ഷിക്കാം. വിശദവിവരം www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

പരീക്ഷകൾ 17 മുതൽ

ഒന്നുമുതൽ നാലുവരെ വർഷ ബി.ഫാം (2016 – അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ സെപ്തംബർ 24 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം) (2013-2017 അഡ്മിഷൻ സപ്ലിമെന്ററി/ 2012 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്/ 2011 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്/ 2011ന് മുമ്പുള്ള അഡ്മിഷൻ മേഴ്സി ചാൻസ് ) പരീക്ഷയും ആറാം സെമസ്റ്റർ എൽ.എൽ.ബി. – പഞ്ചവത്സരം (2008-2010 അഡ്മിഷൻ – സപ്ലിമെന്ററി/ 2007 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്/ 2006 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്/ 2006ന് മുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ് – കോമൺ) പരീക്ഷയും സെപ്തംബർ 17 ന് ആരംഭിക്കും.

അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം) 2014-2017 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്/ 2012 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്/ 2012ന് മുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ്, എട്ടാം സെമസ്റ്റർ എൽ.എൽ.ബി. – (പഞ്ചവത്സരം)2008-2010 അഡ്മിഷൻ സപ്ലിമെന്ററി/ 2007 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്/ 2006 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്/ 2006ന് മുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ് പരീക്ഷകൾ ഒക്ടോബർ ഒന്നിന് ആരംഭിക്കും.

അഞ്ചാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ – റഗുലർ – പുതിയ സ്കീം) പരീക്ഷകൾ സെപ്തംബർ 28 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

ആറാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ – റഗുലർ/2015-2017 അഡ്മിഷൻ സപ്ലിമെന്ററി/ 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ ഒക്ടോബർ ഒന്നിന് ആരംഭിക്കും. പിഴയില്ലാതെ സെപ്തംബർ 22 വരെയും 525 രൂപ പിഴയോടെ സെപ്തംബർ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ 24 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫിസിന് പുറമെ അടയ്ക്കണം. ആദ്യ മേഴ്സി ചാൻസ് പരീക്ഷയെഴുതുന്നവർ 5250 രൂപ സ്പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം.

0 Comments

Related News