വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
Published on : September 14 - 2021 | 6:05 pm

തിരുവനന്തപുരം: തൊഴിൽ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന കിലെ-സിവിൽ സർവീസ് അക്കാദമി കേരളത്തിലെ സംഘടിത/ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതരിൽ നിന്ന് (മക്കൾ/ഭാര്യ/ഭർത്താവ്/സഹോദരൻ/സഹോദരി) സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. എട്ട് മാസമാണ് കോഴ്‌സ് ദൈർഘ്യം. ക്ലാസുകൾ ഒക്‌ടോബർ ഒന്നിന് ആരംഭിക്കും. ഈ കോഴ്‌സിൽ ചേരാൻ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതർ ബന്ധപ്പെട്ട ക്ഷേമബോർഡുകളിൽ നിന്ന് വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ 20നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷ സമർപ്പിക്കേണ്ട ലിങ്കും http://kile.kerala.gov.in ൽ ലഭ്യമാണ്.

0 Comments

Related News

Common Forms

Common Forms

Related News