ന്യൂഡൽഹി: JEE മെയിൻ സെഷൻ 4 ഫലങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി. എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റായ
http:// jeemain.nta.nic.in ൽ ഫലം ലഭ്യമാകും. JEE മെയിൻ സെഷൻ 4 പരീക്ഷകൾ ആഗസ്റ്റ് 26, 27, 31, സെപ്റ്റംബർ 1, 2 തീയതികളിളാണ് നടന്നത്. പരീക്ഷയുടെ ഉത്തരസൂചിക കഴിഞ്ഞദിവസം വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിരുന്നു. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട പ്രധാന അറിയിപ്പുകൾ
ജെഇഇ മെയിൻ 2021 ഫലം പ്രഖ്യാപിക്കുന്നത് അന്തിമ ഉത്തരസൂചികയുടെ അടിസ്ഥാനത്തിലാണ്. സ്കോർ പുനർമൂല്യനിർണയം/പുന -പരിശോധന എന്നിവയ്ക്ക് വ്യവസ്ഥയില്ല. ഇതുമായി ബന്ധപ്പെട്ട ഒരു കത്തിടപാടുകളും സ്വീകരിക്കില്ല. ഉദ്യോഗാർത്ഥികൾക്ക് സ്കോർ/റാങ്ക് കാർഡുകൾ അയയ്ക്കില്ല. പകരം JEE (മെയിൻ) വെബ്സൈറ്റിൽ നിന്ന് http://jeemain.nta.nic.in സ്കോർ/റാങ്ക് കാർഡുകൾ ഡൗൺലോഡ് ചെയ്യണം.
സ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കുന്ന സാഹചര്യത്തിൽ സ്കൂള്‍...







