പ്രധാന വാർത്തകൾ
എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ

സെൻട്രൽ സെക്ടറൽ സ്‌കോളർഷിപ്പ്: 30വരെ സമയം

Nov 10, 2021 at 8:40 am

Follow us on

തിരുവനന്തപുരം: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളജ്/ സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന സെൻട്രൽ സെക്ടറൽ സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കേരള സ്റ്റേറ്റ് ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ പ്ലസ് ടു പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ 20 ശതമാനം പേർക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. ഈ വർഷം നിശ്ചയിച്ചിരിക്കുന്ന കട്ട് ഓഫ് മാർക്ക് 80 ശതമാനം വരെയാണ്. അപേക്ഷകർ 2021-22 ൽ പ്ലസ് ടു കഴിഞ്ഞ് ഏതെങ്കിലും ബിരുദ കോഴ്‌സിന് തുടർ പഠനം നടത്തുന്നവർ ആയിരിക്കണം.
അപേക്ഷകർ നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ (എൻ.എസ്.പി) വഴി നേരിട്ടോ http://scholarships.gov.in വഴിയോ നവംബർ 30 നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: http://collegiateedu.kerala.gov.in, http://dcescholarship.kerala.gov.in ബന്ധപ്പെടേണ്ട ഇ-മെയിൽ: centralsectorscholarship@gmail.com. ഫോൺ: 9447096580, 04712306580

\"\"
\"\"

Follow us on

Related News