തിരുവനന്തപുരം: ഒക്‌ടോബർ 4മുതൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വാക്‌സിൻ നൽകുമെന്ന് മന്ത്രി വീണാജോർജ്. ക്ലാസുകളിൽ എത്തുന്നതിനുമുമ്പ് വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ് വാക്‌സിൻ നൽകുന്നതിനാവശ്യമായ നടപടികളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് സ്വീകരിക്കുകയെന്ന് മന്ത്രി പറഞ്ഞു. സർവകലാശാലകൾ, കോളജുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കണക്ക് എടുക്കുന്നുണ്ട്. സെപ്റ്റംബർ 30നകം പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും ഒരു ഡോസ് വാക്‌സിനെങ്കിലും പൂർത്തിയാക്കാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....