വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

പ്രവേശനപരീക്ഷ മാറ്റി, പ്രത്യേക പരീക്ഷ, അഭിമുഖം: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ

Published on : September 07 - 2021 | 6:53 pm

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശശാലാ പിഎ സിസ്റ്റം ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം സെപ്തംബര്‍ 13ന് രാവിലെ 10.30ന് നടത്തും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എന്‍ട്രന്‍സ് പരീക്ഷ മാറ്റി

കാലിക്കറ്റ് സര്‍വ്വകലാശാലാ പഠനവകുപ്പുകള്‍, അഫിലിയേറ്റഡ് കോളജുകള്‍, സ്വാശ്രയ സെന്ററുകള്‍ എന്നിവിടങ്ങളിലേക്ക് യുജി, പിജി പ്രവേശനത്തിന് സെപ്തംബര്‍ ഒമ്പത്, പത്ത്, 13, 14 തിയതികളില്‍ നടത്താനിരുന്ന എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
               
പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ    ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് നാലാം സെമസ്റ്റര്‍  റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവാമെന്റ് 2021  ഏപ്രില്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 2019 പ്രവേശനം സെപ്തംബര്‍ 16,20,22 തിയതികളിലും  2017, 18 പ്രവേശനം സെപ്തംബര്‍ 27, 29 തിയതികളിലും നടക്കും.

കാലിക്കറ്റ് സര്‍വ്വകലാശാലാ എട്ടാം സെമസ്റ്റര്‍ ബിബിഎ എല്‍എല്‍ബി (ഹോണേഴ്‌സ്) 2011 സ്‌കീം പരീക്ഷ എട്ടിന് തുടങ്ങും. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.  

കോവിഡ് പ്രത്യേക പരീക്ഷകൾ

കാലിക്കറ്റ് സര്‍വ്വകലാശാലാ     വിദൂരവിഭാഗം  ബിരുദ നാലാം സെമസ്റ്റര്‍ 2020 ഏപ്രില്‍   കോവിഡ് പ്രത്യേക റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷാര്‍ത്ഥികളുടെ കൂട്ടിച്ചേര്‍ത്ത പട്ടിക പ്രസിദ്ധീകരിച്ചു.  

കാലിക്കറ്റ് സര്‍വ്വകലാശാലാ എം.പിഎഡ് മൂന്നാം സെമസ്റ്റര്‍   2020 ഏപ്രില്‍ റഗുലര്‍/സപ്ലിമെന്ററി  കോവിഡ് പ്രത്യേക പരീക്ഷാര്‍ത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു.    

കാലിക്കറ്റ് സര്‍വ്വകലാശാലാ  ഏപ്രില്‍ 2020 ബിപിഎഡ് നാലാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്‌കോവിഡ് പ്രത്യേക പരീക്ഷ സെപ്തംബര്‍ 13ന് നടത്തും.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വ്വകലാശാലാ ബിഎഡ് (ഏപ്രില്‍ 2020)രണ്ടാം സെമസ്റ്റര്‍ , (ഏപ്രില്‍ 2021) നാലാം സെമസ്റ്റര്‍  പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

0 Comments

Related NewsRelated News