തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല സെപ്തംബര്‍ ഒമ്പത്, പത്ത് തിയതികളില്‍ നടത്താനിരുന്ന ബിവോക് മൂന്നാം സെമസ്റ്റര്‍(2019 പ്രവേശനം) നവംബര്‍ 2020 പരീക്ഷയുടെ വൈവ മാറ്റിവെച്ചു.
എംബിഎ പ്രവേശന ലിസ്റ്റ്
കാലിക്കറ്റ് സര്‍വകലാശാല 202122 വര്‍ഷത്തേക്കുള്ള എംബിഎ പ്രോഗ്രാമിന്റെ പ്രവേശന ലിസ്റ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പുനര്‍മൂല്യനിര്‍ണയം-അപേക്ഷ നീട്ടി
കാലിക്കറ്റ് സര്‍വ്വകലാശാല ബിഎ/ബിഎസ്.സി(സിയുസിബിസിഎസ്എസ്) അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബര്‍ എട്ട് വരെ നീട്ടി.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വ്വകലാശാല ഏപ്രിലില്‍ നടത്തിയ ബിഎസ്.സി ഫുഡ് ടെക്‌നോളജി ആറാം സെമസ്റ്റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സര്‍വ്വകലാശാല നവംബര്‍ 2019-ലെ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ബോട്ടണി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസദ്ധീകരിച്ചു.
വൈവ
കാലിക്കറ്റ് സര്‍വ്വകലാശാല 2020 ജനുവരിയിലെ പിജി ഡിപ്ലോമ ഇന്‍ ട്രാന്‍സലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദിയുടെ പ്രബന്ധ പരിശോധനയും വൈവയും ഓണ്‍ലൈനായി സെപ്തംബര്‍ ഒമ്പതിന് നടത്തും.
പരീക്ഷ
കാലിക്കറ്റ് സര്‍വ്വകലാശാല എംഎ കംപാരേറ്റീവ് ലിറ്ററേച്ചര്‍ സപ്ലിമെന്ററി പരീക്ഷ (ഏപ്രില്‍ 2021) നാലാം സെമസ്റ്റര്‍ റിപ്പീറ്റ് ചെയ്യുന്നവര്‍ക്ക്(2016 പ്രവേശനം), 2019-ലെ പ്രവേശനക്കാരോടൊപ്പം സര്‍വ്വകലാശാല ടീച്ചിങ് വിഭാഗത്തില്‍ സെപ്തംബര്‍ ആറ,് എട്ട്, പത്ത് തിയതികളില്‍ നടത്തും.
കാലിക്കറ്റ് സര്‍വ്വകലാശാല ഏപ്രിലില്‍ നടത്തിയ എംഎസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്(സിസിഎസ്എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ സെപ്തംബര്‍ 16, 20 തിയതികളില്‍ പഠനവകുപ്പില്‍ രാവിലെ 1.30 മുതല്‍ 4.30 വരെ നടത്തും.

അഭിമുഖം
കാലിക്കറ്റ് സര്‍വ്വകലാശാല ലൈഫ് സയന്‍സ് വകുപ്പിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് തെരെഞ്ഞടുക്കപ്പെട്ടവര്‍ക്കുള്ള അഭിമുഖം സെപ്തംബര്‍ 14ന് രാവിലെ 10.30ന് ഓണ്‍ലൈനായി നടത്തും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍ www.uoc.ac.in.
നെറ്റ്/ജെആര്‍എഫ് -സൗജന്യ പരിശീലനം
മാനവിക വിഷയങ്ങളില്‍ യു.ജി.സി നെറ്റ്/ജെആര്‍എഫ് പരീക്ഷ എഴുതുന്നവര്‍ക്കായി ജനറല്‍ പേപ്പറിന് (പേപ്പര്‍-1) കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ആന്റ് ഗൈഡന്‍സ് ബ്യൂറോ 14 ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. സെപ്തംബര്‍ മൂന്നാം വാരത്തില്‍ ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ പേര്, വിലാസം, വയസ ് , ഫോണ്‍നമ്പര്‍, വാട്‌സാപ്പ് നമ്പര്‍, ഇമെയില്‍ വിലാസം, നെറ്റ് അപ്ലിക്കേഷന്‍ നമ്പര്‍ എന്നിവയുള്‍പ്പെടെ bureaukkd@gmail.com എന്ന ഇമെയിലില്‍ സെപ്തംബര്‍ 12ന് വൈകുന്നേരം അഞ്ച് മണിക്കകം അപേക്ഷിക്കേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രവൃത്തി ദിവസങ്ങളിലും അവധി ദിവസങ്ങളിലും നടക്കുന്നതിനാല്‍ ഈ ക്ലാസുകളില്‍ പങ്കെടുക്കുവാന്‍ സാധിക്കുന്നവര്‍ മാത്രം അപേക്ഷിക്കുക. നേരത്തെപരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് വീണ്ടും പ്രവേശനം നല്‍കുന്നതല്ല. ഫോണ്‍ 0494 2405540.
റിഫ്രഷര്‍ കോഴ്‌സ്
കാലിക്കറ്റ് സര്‍വ്വകലാശാല ഹ്യൂമണ്‍ റിസോഴ്‌സ് ഡപവലപ്‌മെന്റ് സെന്റര്‍ കോളേജ്-സര്‍വ്വകലാശാല അധ്യാപകര്‍ക്ക് സെപ്തംബര്‍ 27 മുതല്‍ ഒക്‌ടോബര്‍ ഒമ്പത് വരെ അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ റിഫ്രഷര്‍ കോഴ്‌സ് നടത്തുന്നു. അപേക്ഷകള്‍ ഓണ്‍ലൈനായി 18 വരെ സമര്‍പ്പിക്കാം.
ugchrdc.uoc.ac.in ഫോണ്‍ 04942407350, 2407351.