എടപ്പാൾ: വെറൂർ എയുപി സ്ക്കൂളിൽ സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ നേതൃത്വത്തിൽ ദേശീയ അധ്യാപകദിനം ആഘോഷിച്ചു. ഓൺലൈൻ വഴി നടന്ന പരിപാടി ഗൈഡ്സ് ജില്ലാ ട്രൈയിനിങ്ങ് കമ്മീഷണർ വി.കെ കോമളവല്ലി ഉദ്ഘാടനം ചെയ്തു. ജില്ലാ ഓർഗനൈസിങ്ങ് കമ്മീഷണർ ഷൈബി.ജെ.പാലക്കൽ അധ്യക്ഷത വഹിച്ചു. സ്ക്കൂൾ മാനേജർ ഷൈസൻ. ജെ. പാലക്കൽ, പ്രധാനധ്യാപകൻ സി.ലിജു, സീനി, സ്കൗട്ട് മാസ്റ്റർ പ്രെസ്റ്റി ജോസ്, സ്വാതി കൃഷ്ണ, റിനു മിസ്‌രിയ എന്നിവർ പ്രസംഗിച്ചു.
ദേശീയ സീനിയർ സ്കൂൾ ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്ക് സ്വീകരണം
തിരൂർ: നവംബർ 23 മുതൽ 30 വരെ ഹരിയാനയിൽ നടന്ന ദേശീയ സീനിയർ സ്കൂൾ ചാമ്പ്യൻഷിപ്പിൽ...







