തിരുവനന്തപുരം:കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ പരമാചാര്യനായിരുന്ന പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ‘പട്ടിക്കാംതൊടി പുരസ്ക്കാരം’ പ്രസിദ്ധ കഥകളി ആചാര്യനായ കലാമണ്ഡലം കേശവദേവിന്. കേരള കലാമണ്ഡലത്തിലെ കഥകളിവേഷം വിഭാഗത്തിലെ ആദ്യകാല ശിഷ്യന്മാർ ഏർപ്പെടുത്തിയിട്ടുള്ളതാണ് പട്ടിക്കാംതൊടി പുരസ്ക്കാരം. കഥകളിയിലെ താമസപ്രകൃതികളായ താടി വേഷത്തിലെ അതുല്യ പ്രതിഭയായ കേശവദേവിന് മറ്റൊരു അംഗീകാരം കൂടിയാകും ഈ പുരസ്‌കാരം. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. പത്മശ്രീ ഡോ. കലാഗോപി, വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, കഥകളി വടക്കൻ വിഭാഗം വകുപ്പ് മേധാവി കലാ. സൂര്യനാരായണൻ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്ക്കാരം നിർണ്ണയിച്ചത്.

ഗുരുസ്മരണാദിനമായ സെപ്തംബർ 18ന് (കന്നി 2) ശനിയാഴ്ച കലാമണ്ഡലം കൂത്തമ്പലത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വൈസ് ചാൻസലർ ഡോ: ടി. കെ. നാരായണൻ പുരസ്ക്കാരം സമ്മാനിക്കും. കഥകളിക്ക് നൽകിയ സംഭാവന കണക്കിലെടുത്ത് ഒട്ടേറെ പുരസ്കാരങ്ങൾ കേശവദാസൻ ലഭിച്ചിട്ടുണ്ട്.


0 Comments