തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷ സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മന്ത്രി ശിവൻകുട്ടി. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് തയ്യാറെടുപ്പുകൾ സർക്കാർ കോടതിയെ 13ന് അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 13ന് ഈ കേസുമായി ബന്ധപ്പെട്ട് വാദം നടക്കുന്നുണ്ട്. പ്ലസ് വൺ പരീക്ഷയ്ക്ക് സർക്കാർ എടുത്ത മുൻകരുതലുകളും സുരക്ഷാ ക്രമീകരണങ്ങളും 13ന് കോടതിയിൽ സമർപ്പിക്കും. ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയും ഹയർസെക്കൻഡറി പരീക്ഷയും യാതൊരു പോരായ്മയും പാകപ്പിഴകളും ഇല്ലാതെ നടത്തിയിരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. പരീക്ഷ പൂർണമായും റദ്ദ് ചെയ്യുമോ എന്ന ചോദ്യത്തിന് സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് അനുസരിച്ച് ആയിരിക്കും കാര്യങ്ങൾ നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം:ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് ക്ലാസ് നോട്ട്സ് ഉൾപ്പടെയുള്ള...