പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനിയിൽ ഓഫീസർ: 300 ഒഴിവുകൾ

Sep 2, 2021 at 12:41 pm

Follow us on

തിരുവനന്തപുരം: പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനിയായ \’ന്യൂ ഇന്ത്യ അഷ്വറൻസിൽ\’ ഓഫീസർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്താകെ 300 ഒഴിവുകളാണുള്ളത്. സ്കെയിൽ വൺ കേഡറിലുള്ളതാണ് ഓഫീസർ തസ്തികകൾ. സെപ്റ്റംബർ 21നകം അപേക്ഷ സമർപ്പിക്കണം.
32,795 മുതൽ 62,345 രൂപവരെയാണ് ശമ്പള സ്കെയിൽ. അംഗീകൃതസർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/ ബിരുദാനന്തര ബിരുദം/ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി എസ്ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് 55 ശതമാനവും മറ്റുള്ളവർക്ക് 60 ശതമാനവും മാർക്ക് വേണം. ഈ വർഷം സെപ്റ്റംബർ 30നകം പരീക്ഷകൾ പാസായിരിക്കണം. 1991 ഏപ്രിൽ 2നും 2000 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി. (നോൺ ക്രീമിലെയർ) വിഭാഗക്കാർക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷത്തെ ഇളവു ലഭിക്കും. വിമുക്തഭടർക്കും ഇളവ് ലഭിക്കും. പ്രാഥമികപരീക്ഷയ്ക്ക് ശേഷം മുഖ്യപരീക്ഷയും തുടർന്ന് അഭിമുഖവും നടക്കും. ഓൺലൈനായി ഒബ്ജക്ടീവ് മാതൃകയിലായിരിക്കും പ്രാഥമികപരീക്ഷ. 100 മാർക്കിന്റേതാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും വെബ്സൈറ്റ് സന്ദർശിക്കുക.

https://www.newindia.co.in/portal/

\"\"

Follow us on

Related News