കോട്ടയം: മൂന്നാം സെമസ്റ്റർ ബി.വോക് (2019 അഡ്മിഷൻ റഗുലർ – പുതിയ സ്കീം) പരീക്ഷകൾ സെപ്തംബർ 13 ന് ആരംഭിക്കും.
ഒന്നാം വർഷ എം.എസ് സി. മെഡിക്കൽ മൈക്രോബയോളജി (2016 അഡ്മിഷൻ മുതൽ റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ സെപ്തംബർ 22 ന് ആരംഭിക്കും. പിഴയില്ലാതെ സെപ്തംബർ എട്ടുവരെയും 525 രൂപ പിഴയോടെ സെപ്തംബർ ഒൻപതുവരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ 10 വരെയും അപേക്ഷിക്കാം.
JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
ഒന്നും രണ്ടും മൂന്നും വർഷ ബി.പി.ടി. (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം സെപ്തംബർ 29, 30, ഒക്ടോബർ ഒന്ന് തീയതികളിൽ ആരംഭിക്കും. പിഴയില്ലാതെ സെപ്തംബർ ആറുവരെയും 525 രൂപ പിഴയോടെ സെപ്തംബർ ഏഴുവരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ എട്ടുവരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ഒന്നാം വർഷ ബി.പി.ടി. (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി പരീക്ഷയ്ക്ക് നിലവിൽ ഫീസടച്ചിട്ടുള്ള വിദ്യാർഥികൾ വീണ്ടും ഫീസടയ്ക്കേണ്ടതില്ല.
രണ്ടാം സെമസ്റ്റർ എം.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി റഗുലർ/സപ്ലിമെന്ററി (2016 അഡ്മിഷൻ മുതൽ) പരീക്ഷകൾ സെപ്തംബർ 22 ന് ആരംഭിക്കും. പിഴയില്ലാതെ സെപ്തംബർ എട്ടുവരെയും 525 രൂപ പിഴയോടെ സെപ്തംബർ ഒൻപതുവരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ 10 വരെയും അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം – 2019 അഡ്മിഷൻ റഗുലർ/2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ സെപ്തംബർ 17 ന് ആരംഭിക്കും.
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം) 2018 അഡ്മിഷൻ – റഗുലർ പരീക്ഷകൾ സെപ്തംബർ 29 ന് ആരംഭിക്കും.
സീപാസിലെ എട്ടാം സെമസ്റ്റർ ബി.ടെക് (2017 അഡ്മിഷൻ റഗുലർ/2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ സെപ്തംബർ 24 ന് ആരംഭിക്കും. പിഴയില്ലാതെ സെപ്തംബർ എട്ടുവരെയും 525 രൂപ പിഴയോടെ സെപ്തംബർ ഒൻപതുവരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ 10 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും സപ്ലിമെന്ററി വിദ്യാർഥികൾ പേപ്പറൊന്നിന് 55 രൂപ വീതവും (സെമസ്റ്ററിന് പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.