തിരുവനന്തപുരം: കഴിഞ്ഞ മാസം നടന്ന കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ(കീം)റാങ്ക് പട്ടിക ഈ മാസം അവസാനം പ്രസിദ്ധീകരിക്കും. റാങ്ക് നിർണയത്തിന് ഹയർ സെക്കൻഡറിയുടെ മാർക്ക് പരിഗണിക്കുന്നതിനെതിരെ ഹർജി നിലവിലുള്ളതിനാൽ മുൻകൂർ അനുമതി
കൂടാതെ ഫലം പ്രഖ്യാപിക്കരുതെന്ന് ഹൈക്കോടതി നിർദേശമുണ്ട്. കോടതി നിർദേശം അനുസരിച്ചാകും ഫലപ്രഖ്യാപനം നടക്കുക. പ്രവേശനപരീക്ഷയുടെയും
ഹയർ സെക്കൻഡറി പരീക്ഷയു
ടെയും മാർക്കിനു തുല്യ പരിഗണന
നൽകിയാകും റാങ്ക് പട്ടിക തയാറാക്കുക. പരീക്ഷാഫലം വന്നാൽ ബിടെക് പ്രവേശനം ആരംഭിക്കും. മെഡിക്കൽ പ്രവേശനം ഇതിനു ശേഷമായിരിക്കും.
മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി കോഴ്സ് പ്രവേശനം: അപേക്ഷ 5വരെ
തിരുവനന്തപുരം:കേരള സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസ്സ് പ്രകാരം 2025 അദ്ധ്യയന...







