തിരുവനന്തപുരം: കേന്ദ്രസര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടി നൽകി. അപേക്ഷകൾ ഈ മാസം അഞ്ചു വരെ സമർപ്പിക്കാം. ഫീസ് അടയ്ക്കാനും ഇതുവരെ അപേക്ഷ സമർപ്പിച്ചവർക്ക് സെപ്റ്റംബർ 6വരെ തിരുത്തൽ വരുത്താം. കേരളത്തിന് പുറമേ പോർട്ട് ബ്ലെയർ, ആൻഡമാൻ നിക്കോബർ എന്നിവടങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. നേരത്തേ അപേക്ഷിച്ചവർക്ക് തിരുത്തൽവരുത്തുന്ന സമയത്ത് പരീക്ഷാകേന്ദ്രം മാറ്റാം. 15, 16, 23, 24 തീയതികളിൽ കംപ്യൂട്ടർ അടിസ്ഥാനമാക്കിയാണ് സെൻട്രൽ യൂണിവേഴ്സിറ്റീസ് കോമൺ എൻട്രൻസ് ടെസ്റ്റ് (സി.യു.സി.ഇ.ടി.) കൂടുതൽ വിവരങ്ങൾക്ക് http://cucet.nta.nic.in വെബ്സൈറ്റ് സന്ദർശിക്കുക.
എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രം
തിരുവനന്തപുരം: 2025 2026 അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷകൾക്ക്...







