തേഞ്ഞിപ്പലം: യുജിസി നിര്‍ദേശപ്രകാരം ബിരുദ, പിജി വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ ഓഡിറ്റ് കോഴ്‌സുകളുടെ പരീക്ഷകള്‍ നടത്തേണ്ടത് കോളജുകളാണെന്നും ഭൂരിഭാഗം കോളജുകളും ഒന്ന്, രണ്ട് സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തി യെന്നും കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാഭവന്‍ അറിയിച്ചു. 2019 പ്രവേശനം മുതല്‍ നടപ്പാക്കിയ ഓഡിറ്റ് കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ബോധവല്‍ക്കരണ പരിപാടി മാത്രമാണ്. മൊത്തം ഗ്രേഡ് കണക്കാക്കുന്നതില്‍ ഇത് ഉള്‍പ്പെടുന്നില്ല. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് കോളജുകള്‍ക്ക് നിര്‍ദേശങ്ങള്‍ യഥാസമയം നല്‍കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കാര്യത്തില്‍ ആശങ്ക വേണ്ട എന്നും സർവകലാശാല അറിയിച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം:ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് ക്ലാസ് നോട്ട്സ് ഉൾപ്പടെയുള്ള...