മലപ്പുറം: കോവിഡ് കാലത്തെ തുടർച്ചയായ ഓൺലൈൻ ക്ലാസുകൾ വഴി കുട്ടികൾക്കുണ്ടാകുന്ന മാനസിക സംഘർഷങ്ങൾ കുറയ്ക്കാൻ മലപ്പുറം ജില്ലാപഞ്ചായത്ത് എടപ്പാൾ ഡിവിഷന്റെ പരിശീലന പരിപാടി. പത്താം ക്ലാസ് വിദ്യാർത്ഥികളിൽ കാണപ്പെടുന്ന ഇത്തരം സംഘർഷങ്ങളെ ലഘൂകരിക്കാനും മറ്റു സമ്മർദ്ദങ്ങളെ അതിജീവിക്കാനുമായാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് എടപ്പാൾ ഡിവിഷന്റെ ആഭിമുഖ്യത്തിൽ \”SUCCESS PATH – 2K21\” സംഘടിപ്പിക്കുന്നത്. പരിശീലന പരിപാടി സെപ്റ്റംബർ 5ന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് അംഗം അഡ്വ. പി.പി.മോഹൻദാസ് അധ്യക്ഷനാകും. കെ.ടി. ജലീൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. കെ. റഫീഖ തുടങ്ങിയവർ പങ്കെടുക്കും. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും പ്രത്യേകിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി
തിരുവനന്തപുരം:സ്ത്രീകളുടെ ജീവിതകഥകളെ ചരിത്രത്തിന്റെ വെളിച്ചത്തിലും സാമൂഹിക-സാംസ്കാരിക...